ദീപാനിശാന്ത് അധ്യാപികയായ കേരള വര്‍മ കോളജില്‍ പുതിയ കോപ്പിയടി വിവാദം ! കോപ്പിയടിച്ചത് എസ്എഫ്‌ഐ വനിതാ നേതാവ്; സിപിഎം ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം…

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ വനിതാ നേതാവ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്റ് ഇന്‍ഫര്‍മാറ്റിക്സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീ,ണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ടു വന്ന് വിദ്യാര്‍ത്ഥിനി സമര്‍ഥമായി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. എക്സാം ഹോളില്‍ ചിമതലയുണ്ടായിരുന്ന അദ്ധ്യാപിക കൈയ്യോടെ പൊക്കുകയും പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നേരത്തെ സിപിഎം നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്.

ഗുരുതര വീഴ്ചയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. മുമ്പ് ഇതേ കോളജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണക്കേസില്‍ പെട്ടിരുന്നു. അന്ന് സംഭവം ഏറെ വിവാദമാകുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കോളജിന് വീണ്ടും ചീത്തപ്പേരു സമ്മാനിച്ച് എസ്എഫ്‌ഐ നേതാവിന്റെ കോപ്പിയടി.

Related posts