മഹിള മോര്‍ച്ചയുടെ പ്രവര്‍ത്തകയായപ്പോള്‍ കേരള വര്‍മയിലെ സഹപ്രവര്‍ത്തകയില്‍ നിന്നും നിരന്തരം പരിഹാസം നേരിട്ടു ! എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.വി.ആതിരയുടെ വിജയം ക്ഷീണമാകുന്നത് ദീപ നിശാന്തിന്…

തൃശൂര്‍ കോര്‍പ്പറേഷനില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ മത്സരമാണ് ബിജെപി കാഴ്ച വച്ചത്. എന്‍ഡിഎ ടിക്കറ്റില്‍ വിജയിച്ച ചില സ്ഥാനാര്‍ഥികളും ശ്രദ്ധ പിടിച്ചു പറ്റി. ഇക്കൂട്ടരില്‍ ഒരാളായിരുന്നു തൃശൂര്‍ കോര്‍പറേഷനിലെ ഒന്നാം വാര്‍ഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ ഡോ. വി. ആതിരയും വിജയിച്ചു. ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ആതിര വിജയിച്ചത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നിവാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. മൂന്നു വാര്‍ഡുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോര്‍പറേഷനിലെ അന്‍പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കോര്‍പറേഷനിലെ അന്‍പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. കഴിഞ്ഞ ലോക്‌സഭ…

Read More

മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല ! പക്ഷെ ഇക്കാണിച്ചത് ഫാസിസം തന്നെയാണ്; ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിക്കാന്‍ ശ്രമിച്ച സഖാക്കളോടെ ദീപാനിശാന്ത് പറയുന്നത്…

കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിപ്പിക്കാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരേ ദീപാ നിശാന്ത്. ആയിഷ റെന്നയെ ക്ഷണിച്ചു വരുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ആകണം എന്നു പറയുന്നത് ഫാസിസം തന്നെയാണ് എന്നാണ് ദീപ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി. തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്. പൗരത്വഭേദഗതിനിയമമാണ് വിഷയം! അത് മുങ്ങിപ്പോകരുത്…

Read More

‘സൈബര്‍ പെര്‍വേര്‍ട്ടുകളുടെ’ ആവിഷ്‌കാരലീലകള്‍ തുടരുക ! കേരള വര്‍മയിലെ പുതിയ ഫ്‌ളക്‌സ് വിവാദത്തില്‍ ദീപാ നിശാന്തിന്റെ പ്രതികരണം ഇങ്ങനെ…

കേരള വര്‍മ കോളജില്‍ എസ്എഫ്‌ഐ വച്ച രണ്ട് ഫള്ക്‌സ് ബോര്‍ഡുകള്‍ സിപിഎമ്മിന് എട്ടിന്റെ പണിയാവുകയാണ്. ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ എന്ന ആരോപണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ ചുവട് പിടിച്ചാണ് ഫ്ളെക്സ്. മുമ്പ് ശബരിമല വിഷയത്തില്‍ വിവാദപരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ള കേരള വര്‍മ കോളജിലെ അധ്യാപിക ദീപാ നിശാന്തിന്റെ ഇന്‍ബോക്‌സില്‍ ഈ ഫ്‌ളെക്‌സിനെക്കുറിച്ചുള്ള അഭിപ്രായം തേടി നിരവധി ആളുകള്‍ കമന്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദീപ നിശാന്ത്. ബോര്‍ഡ് വച്ച വിദ്യാര്‍ത്ഥിസംഘടനാ വിഷയത്തില്‍ തനിക്ക് അഭിപ്രായം പറയേണ്ട ബാധ്യതയില്ലെന്നാണ് ദീപ കുറിപ്പില്‍ പറയുന്നത്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; കേരളവര്‍മ്മ കോളേജിലെ നിരവധി അധ്യാപകരില്‍ ഒരാളാണ് ഞാന്‍. ക്ലാസ്സില്‍ കൃത്യമായി പോകുകയും ക്ലാസ്സെടുക്കുകയും ചെയ്യുന്നുണ്ട്. അധ്യാപിക എന്ന നിലയ്ക്കുള്ള ചുമതലകള്‍ കഴിവതും ഭംഗിയായി…

Read More

ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! കവിതാ മോഷണക്കേസില്‍ ദീപ നിശാന്തിനെ രക്ഷിക്കാനുള്ള പ്രിന്‍സിപ്പളിന്റെ നീക്കം പാളി; അധ്യാപികയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാന്‍ യുജിസി തീരുമാനിച്ചതോടെ ദീപ ടീച്ചര്‍ ഊരാക്കുടുക്കില്‍…

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ കേരള വര്‍മ്മ കോളജിലെ അദ്ധ്യാപികയായ ദീപ നിശാന്തിന്റെ പണി തെറിച്ചേക്കും. ദീപയെ രക്ഷിക്കാനായി പ്രിന്‍സിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചുവെങ്കിലും അത് ഏറ്റില്ല. യുജിസി ദീപ നിശാന്തില്‍ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയും ഉണ്ടാകും. കവിതാ മോഷണ വിവാദം അദ്ധ്യാപക സമൂഹത്തിന് ആകെ ചീത്തപ്പേരായെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് യുജിസിയെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആരില്‍ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വയം നടപടികള്‍ എടുക്കാമായിരുന്നിട്ടും ദീപയെ…

Read More

‘ദീപയടി’ ദീപാനിശാന്തിന്റെ പണി തെറിപ്പിക്കുമോ ? കവിത മോഷണം വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേരളവര്‍മ കോളജിന് യുജിസിയുടെ നോട്ടീസ്; ഇക്കാര്യത്തില്‍ യുജിസിയ്ക്ക് പരാതി നല്‍കിയത് നിരവധി ആളുകള്‍;തെറ്റുകാരിയെന്ന് തെളിഞ്ഞാല്‍ ജോലി നഷ്ടമായേക്കും…

കവിതാ മോഷണക്കേസില്‍ കുടുങ്ങി പരിഹാസ്യയായ തൃശ്ശൂര്‍ കേരളവര്‍മ കോളജ് അധ്യാപിക ദീപാ നിശാന്തിന് കനത്ത പ്രഹരമായി സംഭവത്തില്‍ യുജിസി ഇടപെടുന്നു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പലിന് യുജിസി കത്തയച്ചു കഴിഞ്ഞു. അദ്ധ്യാപികമാര്‍ക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ യുജിസിക്ക് പലരും പരാതി നല്‍കിയത്. തൃശ്ശൂര്‍ സ്വദേശി സിആര്‍ സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ധ്യാപികയ്ക്കെതിരെ യുജിസിക്ക് പരാതി നല്‍കിയത്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കില്‍ ആ റിപ്പോര്‍ട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സര്‍വ്വീസ്…

Read More

രമ്യ ഹരിദാസിനെ വെറുതെ വിടാന്‍ ദീപ നിശാന്തിന് യാതൊരു ഉദ്ദേശ്യവുമില്ല ! വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തില്‍ നടപടിയെടുക്കാത്ത ഡിജിപിയെ കുറ്റപ്പെടുത്തിയതാണ് ഇത്തവണ ദീപ ടീച്ചറെ ചൊടിപ്പിച്ചത്…

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ വെറുതെ വിടാന്‍ ഇടതു ബുദ്ധിജീവിയും അധ്യാപികയുമായ ദീപാ നിശാന്തിന് ഉദ്ദേശ്യമില്ല. നേരത്തെ രമ്യ പാട്ടുപാടിയതാണ് ദീപയ്ക്ക് പിടിക്കാഞ്ഞതെങ്കില്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചതാണ്‌ ദീപയെ ചൊടിപ്പിച്ചത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ലൈംഗികമായ അവഹേളിച്ചു കൊണ്ട് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതിലാണ് എ വിജയരാഘവന്‍ അശ്ലീലം കണ്ടത്. ഈ സംഭവത്തില്‍ പൊലീസില്‍ കേസ് കൊടുത്തെങ്കിലും കേസെടുക്കാതെ പൊലീസ് വലിച്ചു നീട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം കണ്ണൂരില്‍ കെ സുധാകരന്റെ പ്രചരണ വീഡിയോയുടെ പേരില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. തന്റെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ വിമര്‍ശിച്ചു കൊണ്ട് ഇന്നലെ രമ്യ ഹരിദാസ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചത് ദീപയ്ക്ക് ലേശവും പിടിച്ചില്ല. അതേസമയം…

Read More

ഗാലറിയില്‍ കയ്യടിക്കാന്‍ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല ! ദീപാ നിശാന്തിനെതിരേ ആഞ്ഞടിച്ച് ശാരദക്കുട്ടി…

തിരുവനന്തപുരം: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ച് പുലിവാലു പിടിച്ച ദീപാനിശാന്തിനെതിരേ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എ അനില്‍ അക്കരയുമായി ഇക്കാര്യത്തില്‍ നടന്ന ചാറ്റിന്റെ സ്‌ക്ീന്‍ഷോട്ട് ദീപ പരസ്യപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഈ വിഷയത്തില്‍ ദീപയ്‌ക്കെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കല്‍ ഏതു സാഹചര്യത്തിലായാലും മാന്യമല്ലെന്നാണ് ശാരദക്കുട്ടിയുടെ പോസ്റ്റിലുള്ളത്. സൗഹൃദമുള്ള സമയത്തെ ഫോണ്‍ കോളുകള്‍, ചാറ്റുകള്‍ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോള്‍ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്. ഗാലറിയില്‍ കയ്യടിക്കാന്‍ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകള്‍ കേട്ട് അവര്‍ക്ക് മനംപിരട്ടലാണുണ്ടാകുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിരവധി…

Read More

ദീപാനിശാന്ത് അധ്യാപികയായ കേരള വര്‍മ കോളജില്‍ പുതിയ കോപ്പിയടി വിവാദം ! കോപ്പിയടിച്ചത് എസ്എഫ്‌ഐ വനിതാ നേതാവ്; സിപിഎം ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം…

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ വനിതാ നേതാവ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്റ് ഇന്‍ഫര്‍മാറ്റിക്സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീ,ണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ടു വന്ന് വിദ്യാര്‍ത്ഥിനി സമര്‍ഥമായി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. എക്സാം ഹോളില്‍ ചിമതലയുണ്ടായിരുന്ന അദ്ധ്യാപിക കൈയ്യോടെ പൊക്കുകയും പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നേരത്തെ സിപിഎം നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്. ഗുരുതര വീഴ്ചയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. മുമ്പ് ഇതേ കോളജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണക്കേസില്‍ പെട്ടിരുന്നു. അന്ന്…

Read More

ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യത! ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോല്‍ത്സവത്തിന്റെ മൂല്യനിര്‍ണയത്തിനെത്തിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ടി.പത്മനാഭന്‍…

കവിത മോഷണക്കേസില്‍ വിവാദത്തില്‍ അകപ്പെട്ട ദീപ നിഷാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്തു യോഗ്യതയെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിര്‍ണയത്തിന് എത്തിക്കുകയും ചെയ്തത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ടി.പത്മനാഭന്‍ പൊതുവിദ്യാഭ്യസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് അടക്കമുള്ളവരെ വേദിയിലിരുത്തിയാണ് വിമര്‍ശം അഴിച്ചുവിട്ടത്.ഏത് ജാതിയിലും മതത്തിലും വര്‍ഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിര്‍ണയത്തിന് അടക്കം എത്തിക്കാന്‍ പാടില്ലായിരുന്നു. അവര്‍ എന്തൊക്കെയൊ എഴുതുകയും കവിയാണെന്നുമാണ് പറയപ്പെടുന്നത്. പക്ഷെ അവര്‍ വിവാദത്തിലായത് കവിത മോഷ്ടിച്ചുകൊണ്ടാണ്. ബാലാമണിയമ്മയും, സുഗതകുമാരിയും വിഹരിച്ച ലോകത്താണ് ഇവരെപ്പോലെയുള്ളവരുടെ പേര് കേള്‍ക്കേണ്ടി വരുന്നത് എന്നത് അത്യന്തം ദുഖകരമാണെന്നും പത്മനാഭന്‍ ചൂണ്ടിക്കാട്ടി.കവിതാ മോഷണത്തില്‍ വിവാദത്തിലായ ദീപാ നിശാന്തിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍…

Read More

ഒരു കോപ്പിയടിയുടെ പരിണിത ഫലങ്ങള്‍ ! കലോല്‍ത്സവത്തിന്റെ വിധികര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെ പ്രതിഷേധത്തിനെത്തുടര്‍ന്ന് സ്ഥലത്തു നിന്നു മാറ്റി…

കവിത മോഷണ വിവാദത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ദീപ നിശാന്തിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. കവിതാ മോഷണത്തിനു ശേഷം പല സാംസ്‌കാരിക പരിപാടികളില്‍ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു. കോപ്പിയടിയ്ക്ക് ‘ദീപയടി’ എന്ന അപരനാമം നല്‍കിയാണ് ട്രോളന്മാര്‍ സംഭവം ആഘോഷമാക്കിയത്. ഇപ്പോള്‍ മറ്റൊരു ദുരനുഭവമാണ് ദീപയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ ഇവര്‍ക്കെതിരേ വലിയ പ്രതിഷേധമുയരുകയായിരുന്നു. മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. എന്നാല്‍ എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും സംഘാടകര്‍ അറിയിച്ചു. കവിത മോഷണത്തിന്റെ പേരില്‍ ദീപക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അവര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

Read More