‘ദീപയടി’ ദീപാനിശാന്തിന്റെ പണി തെറിപ്പിക്കുമോ ? കവിത മോഷണം വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേരളവര്‍മ കോളജിന് യുജിസിയുടെ നോട്ടീസ്; ഇക്കാര്യത്തില്‍ യുജിസിയ്ക്ക് പരാതി നല്‍കിയത് നിരവധി ആളുകള്‍;തെറ്റുകാരിയെന്ന് തെളിഞ്ഞാല്‍ ജോലി നഷ്ടമായേക്കും…

കവിതാ മോഷണക്കേസില്‍ കുടുങ്ങി പരിഹാസ്യയായ തൃശ്ശൂര്‍ കേരളവര്‍മ കോളജ് അധ്യാപിക ദീപാ നിശാന്തിന് കനത്ത പ്രഹരമായി സംഭവത്തില്‍ യുജിസി ഇടപെടുന്നു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പലിന് യുജിസി കത്തയച്ചു കഴിഞ്ഞു. അദ്ധ്യാപികമാര്‍ക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ യുജിസിക്ക് പലരും പരാതി നല്‍കിയത്. തൃശ്ശൂര്‍ സ്വദേശി സിആര്‍ സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ധ്യാപികയ്ക്കെതിരെ യുജിസിക്ക് പരാതി നല്‍കിയത്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കില്‍ ആ റിപ്പോര്‍ട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സര്‍വ്വീസ്…

Read More

ദീപാനിശാന്ത് അധ്യാപികയായ കേരള വര്‍മ കോളജില്‍ പുതിയ കോപ്പിയടി വിവാദം ! കോപ്പിയടിച്ചത് എസ്എഫ്‌ഐ വനിതാ നേതാവ്; സിപിഎം ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം…

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ വനിതാ നേതാവ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്റ് ഇന്‍ഫര്‍മാറ്റിക്സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീ,ണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ടു വന്ന് വിദ്യാര്‍ത്ഥിനി സമര്‍ഥമായി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. എക്സാം ഹോളില്‍ ചിമതലയുണ്ടായിരുന്ന അദ്ധ്യാപിക കൈയ്യോടെ പൊക്കുകയും പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നേരത്തെ സിപിഎം നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്. ഗുരുതര വീഴ്ചയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. മുമ്പ് ഇതേ കോളജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണക്കേസില്‍ പെട്ടിരുന്നു. അന്ന്…

Read More

ചേതന്‍ ഭഗത്ത് കോപ്പിയടി വിവാദത്തില്‍; ദി വണ്‍ ഇന്ത്യന്‍ ഗേളിന്റെ കഥ മോഷ്ടിച്ചതെന്ന് ബംഗളുരു സ്വദേശിനിയായ എഴുത്തുകാരിയുടെ ആരോപണം

ഇന്ത്യന്‍ യുവതയുടെ പ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തും കോപ്പിയടി വിവാദത്തില്‍. ഭഗത്തിന്റെ ദ വണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന പുസ്തകം കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് ബെംഗളുരു സ്വദേശിനി അന്‍വിതാ ബാജ്‌പേയി എന്ന എഴുത്തുകാരിയാണ്. തന്റെ ഡ്രോയിങ് പാരലല്‍സ് എന്ന കഥയിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക അന്തരീക്ഷം എന്നിവ ചേതന്‍ കോപ്പിയടിച്ചെന്നാണ് അന്‍വിതയുടെ ആരോപണം. 2014 ലെ ബെംഗളുരു സാഹിത്യോത്സവത്തില്‍ വച്ച് ഡ്രോയിങ് ലൈന്‍സ് എന്ന കഥ ഉള്‍പ്പെട്ട കഥാസമാഹാരം ലൈഫ് ഓഡ്‌സ് ആന്‍ഡ് എന്‍ഡ്‌സ് താന്‍ ചേതനു നല്‍കിയിരുന്നെന്നും പുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം അറിയാനായിരുന്നു അതെന്നും അന്‍വിത പറയുന്നു. 2016 ഒക്ടോബറിലാണ് ദവണ്‍ ഇന്‍ഡ്യന്‍ ഗേള്‍ വിപണിയിലെത്തിയത്. പുസ്തകത്തിന്റെ വില്‍പന നിര്‍ത്തി വയ്ക്കണമെന്നും നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി 22 ന് അന്‍വിത ചേതന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍…

Read More