പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പുതിയ തന്ത്രം! ഫലിക്കുമോ ആവോ..?

മ​ട്ട​ന്നൂ​ര്‍(​ക​ണ്ണൂ​ര്‍): പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ആ​ക​ര്‍​ഷ​ക​മാ​യ രൂ​പ​ങ്ങ​ളി​ലു​ള്ള ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ.

കു​പ്പി​യു​ടെ ആ​കൃ​തി​യി​ലു​ള്ള ബോ​ട്ടി​ല്‍ ബൂ​ത്ത് നി​ര്‍​മി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ പൊ​തു ഇ​ട​ങ്ങ​ളി​ലും പു​ഴ​ക​ളി​ലും റോ​ഡ​രി​കി​ലും വ​ലി​ച്ചെ​റി​യു​ന്ന​ത് വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്.

ഓ​രോ വ​ര്‍​ഷ​വും ലോ​ഡു​ക​ണ​ക്കി​ന് കു​പ്പി​ക​ളാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ശു​ചീ​ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ വ​ഴി ശേ​ഖ​രി​ക്കു​ന്ന​ത്.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ആ​ക​ര്‍​ഷ​ക​മാ​യ രൂ​പ​ങ്ങ​ളി​ലു​ള്ള ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ‘ബി​ല്‍​ഡ് ഡെ​ക്ക​റി’​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​ത്തെ കി​യോ​സ്‌​ക് സ്ഥാ​പി​ക്കു​ന്ന​ത്.

കി​യോ​സ്‌​ക ആ​റി​ന് ശു​ചി​ത്വ ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നി​താ വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment