പ​ള്‍​സ് പോ​ളി​യോ ന​ല്‍​കൂ, സ്വ​ര്‍​ണ​നാ​ണ​യം നേ​ടൂ..! കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ ര​ണ്ടു​ണ്ട് കാ​ര്യം

കു​ന്പ​ള: കു​ട്ടി​ക​ള്‍​ക്ക് പ​ള്‍​സ് പോ​ളി​യോ ന​ല്‍​കാ​ന്‍ 31ന് ​കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ ര​ണ്ടു​ണ്ട് കാ​ര്യം. പോ​ളി​യോ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ര്‍​ണ​നാ​ണ​യ​വും നേ​ടാം. പോ​ളി​യോ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​മ്പ​ള സി​എ​ച്ച്സി​യാ​ണ് വേ​റി​ട്ട പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

കു​മ്പ​ള​യി​ലെ അ​ക്യൂ​ര്‍ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ലാ​ബാ​ണ് സ്വ​ര്‍​ണ നാ​ണ​യം ന​ല്‍​കു​ന്ന​ത്.പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 4,511 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ ന​ല്‍​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ല്‍ 40 ബൂ​ത്തു​ക​ളും ര​ണ്ട് മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

തൊ​ട്ട​ടു​ത്ത പോ​ളി​യോ ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാം.ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, മ​റ്റു വ​ള​ണ്ടി​യ​ര്‍​മാ​ര്‍ മു​ഖേ​ന സ്വ​ര്‍​ണ നാ​ണ​യ കൂ​പ്പ​ണ്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

പൂ​രി​പ്പി​ച്ച ല​ക്കി കൂ​പ്പ​ണ്‍ വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ശേ​ഷം പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്ക​ണം. ഫെ​ബ്രു​വ​രി നാ​ലി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി സ്വ​ര്‍​ണ നാ​ണ​യം ന​ല്‍​കും.കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​നം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. ദി​വാ​ക​ര​റൈ പി​എ​ച്ച്എ​ന്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ജൈ​ന​മ്മ തോ​മ​സി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ബി. ​അ​ഷ്‌​റ​ഫ്, അ​ക്യൂ​ര്‍ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ള്‍ കാ​ദ​ര്‍ ക​ട്ട​ത്ത​ടു​ക്ക, പി​എ​ച്ച്എ​ന്‍ എ​സ്. ശാ​ര​ദ, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ വൈ. ​ഹ​രീ​ഷ്, കെ.​കെ. ആ​ദ​ര്‍​ശ്, പി​ആ​ര്‍​ഒ എ. ​കീ​ര്‍​ത്ത​ന, ജെ​പി​എ​ച്ച് എ​ന്‍. സ​ബീ​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment