എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; പോ​ക്സോ കേ​സ് പ്ര​തി​യാ​യ റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ൽ ജീവനൊടുക്കി

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ലാ​ണ് സം​ഭ​വം. റി​ട്ട.​ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ പു​റ്റെ​ക്കാ​ട് പീ​സ് നെ​റ്റി​ൽ കെ.​പി.​ ഉ​ണ്ണി (57)ആ​ണ് അ​തി​ജീ​വി​ത​യു​ടെ വീ​ടി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ തൂ​ങ്ങി​മ​രി​ച്ച​ത്.

വി​ര​മി​ച്ചശേ​ഷം 2021ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ട്ടു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്നു. പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചു.​ കേ​സ് കെ​ട്ടി​ച്ചമ​ച്ച​താ​ണെ​ന്ന് ഇ​ദ്ദേ​ഹം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ മൃ​ത​ദേ​ഹം മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ.

 

Related posts

Leave a Comment