പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പോ​കാ​തെ ഇ​നി പ​രാ​തി ന​ല്‍​കാം ! പോ​ല്‍ ആ​പ്പി​ലൂ​ടെ…

കൊ​ച്ചി: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പോ​കാ​തെ ഇ​നി പ​രാ​തി ന​ല്‍​കാം. കൈ​യി​ലു​ള്ള സ്മാ​ര്‍​ട്ട് ഫോ​ണി​ലൂ​ടെ പ​രാ​തി ന​ല്‍​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് കേ​ര​ള പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​പ്പാ​യ പോ​ല്‍ ആ​പ്പ് വ​ഴി​യോ തു​ണ വെ​ബ് പോ​ര്‍​ട്ട​ല്‍ വ​ഴി​യോ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പോ​കാ​തെ ത​ന്നെ ഇ​നി പ​രാ​തി ന​ല്‍​കാ​നാ​കും. പോ​ല്‍ ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത​തി​നു​ശേ​ഷം മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.


ഇ​തി​നാ​യി പ​രാ​തി​ക്കാ​ര​ന്‍റെ പേ​ര്, വ​യ​സ്, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ആ​ധാ​ര്‍ ന​മ്പ​ര്‍, പൂ​ര്‍​ണ മേ​ല്‍​വി​ലാ​സം എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ല്ക​ണം. തു​ട​ര്‍​ന്ന് പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന സ്ഥ​ലം, തീ​യ​തി, പ​രാ​തി​യു​ടെ ല​ഘു​വി​വ​ര​ണം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി, ഏ​ത് ഓ​ഫീ​സി​ലേ​ക്കാ​ണോ പ​രാ​തി അ​യ​യ്ക്കു​ന്ന​ത് എ​ന്നി​വ സെ​ല​ക്ട് ചെ​യ്ത് ന​ല്‍​കി​യ​ശേ​ഷം അ​നു​ബ​ന്ധ​മാ​യി രേ​ഖ​ക​ള്‍ ന​ല്കാ​നു​ണ്ടെ​ങ്കി​ല്‍ അ​തു​കൂ​ടി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

അ​തി​നു​ശേ​ഷം ആ​ര്‍​ക്കെ​തി​രേ​യാ​ണോ പ​രാ​തി ന​ല്‍​കു​ന്ന​ത് (എ​തി​ര്‍​ക​ക്ഷി അ​ല്ലെ​ങ്കി​ല്‍ സം​ശ​യി​ക്കു​ന്ന ആ​ളു​ടെ) വി​വ​ര​ങ്ങ​ള്‍ കൂ​ടി ന​ല്‍​കി പ​രാ​തി സ​ബ്മി​റ്റ് ചെ​യ്യാം. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ ഡി​ജി​പി ഓ​ഫീ​സി​ലേ​ക്ക് വ​രെ പ​രാ​തി ന​ല്‍​കാ​ന്‍ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും.


പ​രാ​തി ന​ല്കി​യ​തി​നു​ള്ള ര​സീ​ത് പ​രാ​തി​ക്കാ​ര​ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ന്‍റ് എ​ടു​ക്കാ​നും ക​ഴി​യും. സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യു​ടെ നി​ല​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും പ​രി​ശോ​ധി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.
പോ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക്: https://play.google.com/store/apps/details?id=com.keralapolice

Related posts

Leave a Comment