ത​ല​ശേ​രി ജ​യി​ലി​നു മു​ന്നി​ൽ പോ​ലീ​സി​ന് നേരെ ആ​ക്രമണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ


ത​ല​ശേ​രി: സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​നു മു​ന്നി​ൽ പോ​ലീ​സി​നും ജ​യി​ൽ കി​ച്ച​ൻ ക​രാ​റു​കാ​ര​നുംനേ​രേ ആ​ക്ര​മ​ണം. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​നൂ​ർ അ​ര​യാ​ക്കൂ​ൽ സ്വ​ദേ​ശി ബി​ജു എ​ന്ന ജ​ന്മീ​ന്‍റ​വി​ട ബി​ജു​വിനെ (45 ) യാണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ജ​യി​ലി​ലെ കി​ച്ച​ൺ ക​രാ​റു​കാ​ര​നാ​യ പ്ര​സാ​ദി​നു നേ​രേ​യാ​ണ് ആ​ദ്യം അ​ക്ര​മ​മു​ണ്ടാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ എ​സ്ഐ ജ​യ​കൃ​ഷ്ണ​ന്‍റെ മു​ഖ​ത്തു കുത്തു​ക​യും ഷോ​ള​റി​ന് അ​ടി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബി​ജു അ​ടു​ത്ത നാ​ളി​ലാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

Related posts

Leave a Comment