“പെ​രി​യ’ കേ​സു​ക​ൾ വേ​ണ്ട; “ചി​ന്ന’ കേ​സു​ക​ൾ മ​തി; കേ​സു​ക​ൾ കു​റ​യ്ക്കാ​ൻ എ​സ്എ​ച്ച്ഒ​മാ​ർ​ക്ക് നിർദേശം; ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ൾ വേ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തീ​ർ​പ്പാ​ക്ക​ണം

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി സ്വീ​ക​രി​ച്ചാ​ലും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നി​ല്ല. സ്റ്റേ​ഷ​നു​ക​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം നീ​ക്കം ന​ട​ക്കു​ന്ന​ത്.

ക​വ​ർ​ച്ച, മോ​ഷ​ണം തു​ട​ങ്ങി വ​ലി​യ അ​ന്വേ​ഷ​ണം വേ​ണ്ട കേ​സു​ക​ളാ​ണ് പ​രാ​തി​ക​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കൂ​ട്ടാ​ക്കാ​ത്ത​ത്.

പ​ക​രം പെ​ട്ട​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ, പൊ​തു​സ്ഥ​ല​ത്തെ മ​ദ്യ​പാ​നം, മാ​സ്ക് ധ​രി​ക്കാ​ത്ത സം​ഭ​വം തു​ട​ങ്ങി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്യും.

കൂ​ടാ​തെ, അ​പ​ക​ട കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യും. അ​പ​ക​ട കേ​സു​ക​ൾ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ലും പോ​ക്സോ കേ​സു​ക​ളി​ൽ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ലും തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ വേ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ല്കു​ന്ന നി​ർ​ദേ​ശം. കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ദി​വ​സ​വും കേ​സി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​യി.

അ​ന്വേ​ഷ​ണം വൈ​കു​ന്പോ​ൾ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ശ​കാ​ര​വും താ​ക്കീ​തും കൂ​ടും. ഇ​താ​ണ്, പ​ല കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത്.

രജിസ്റ്റർ ചെയ്യാത്തതിനു പിന്നിൽ
ഓ​രോ മാ​സ​വും കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും മേ​ലു​ദ്യോ​ഗ​സ്ഥ​ർ ന​ല്കാ​റു​ണ്ട്. നി​ല​വി​ൽ, കെ​ട്ടി​കി​ട​ക്കു​ന്ന കേ​സു​ക​ളെ​ക്കു​റി​ച്ചും ചോ​ദി​ക്കും.

അ​തി​നാ​ൽ, ശ​രി​യാ​യ രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കാ​തെ വേ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സ് തീ​ർ​പ്പാ​ക്കും.

ഇ​ത്ത​രം, കേ​സു​ക​ൾ കോ​ട​തി​യി​ൽ എ​ത്തു​ന്പോ​ൾ ത​ള്ളി​പ്പോ​കു​ന്ന​തും സ്വ​ഭാ​വി​കം. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ല കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.

കാ​ര​ണം, അ​ന്വേ​ഷ​ണ​ത്തി​ന് കേ​ര​ളം വി​ട്ടു പോ​കേ​ണ്ട​തു കൊ​ണ്ടും കാ​ല​താ​മ​സം വ​രു​ന്ന​തു കൊ​ണ്ടു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത്.

Related posts

Leave a Comment