ഇത്തവണ ലക്ഷ്മണ രേഖ കടക്കുമോ..! ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി നേ​താ​വ് ലക്ഷ്മണനെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെന്ന പരാതി; എ​സ്ഐ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

kerla-policeക​ണ്ണൂ​ർ: ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി നേ​താ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി 24 മ​ണി​ക്കൂ​ർ ലോ​ക്ക​പ്പി​ലി​ട്ടു​വെ​ന്ന പ​രാ​തി​യി​ൽ എ​സ്ഐ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.    ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലെ മു​ൻ എ​സ്ഐ പി.​ആ​ർ മ​നോ​ജി​നെ​തി​രേ സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ല​ക്ഷ്മ​ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു വി​ചാ​ര​ണ അ​നു​വ​ദി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്.

2011ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്ഐ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി അ​ക്കാ​ല​ത്തു ത​ന്നെ പ​രാ​തി​ക്കാ​ര​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ര​നു​മേ​ൽ ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ക​ള്ള​ക്ക​ഥ​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​യി ക​രു​താ​വു​ന്ന​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​സ്. ഉ​ദ​യ​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

2011 ഫെ​ബ്രു​വ​രി ര​ണ്ടി​നു ക​ണ്ണൂ​ർ ജെ​എ​സ് പോ​ൾ കോ​ർ​ണ​റി​ൽ നി​ന്നാ​ണു ല​ക്ഷ്മ​ണ​നെ ഓ​ട്ടോ സ​ഹി​തം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച സ്ഥ​ല​ത്ത് ഓ​ട്ടോ നി​ർ​ത്തി​യി​ട്ടെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ 100 രൂ​പ പി​ഴ ആ​വ​ശ്യ​പ്പെ​ട്ട​താ​ണു സം​ഭ​വ​ത്തി​നു തു​ട​ക്കം. താ​ൻ നി​യ​മം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും പി​ഴ അ​ട​യ്ക്കി​ല്ലെ​ന്നും ല​ക്ഷ്മ​ണ​ൻ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

24 മ​ണി​ക്കൂ​ർ ലോ​ക്ക​പ്പി​ലി​രു​ത്തി​യ ശേ​ഷ​മാ​ണു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു പു​റ​മെ പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തി​രു​ന്നു.‌ എ​ന്നാ​ൽ കോ​ട​തി ല​ക്ഷ്മ​ണ​നെ ജാ​മ്യ​ത്തി​ൽ വി​ടു​ക​യും പി​ന്നീ​ട് വി​ചാ​ര​ണ​യ്ക്കു ശേ​ഷം തെ​ളി​വി​ല്ലെ​ന്നു ക​ണ്ട് കേ​സ് ത​ള്ളു​ക​യും ചെ​യ്തു. ല​ക്ഷ്മ​ണ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല​വി​ധി നേ​ടു​ക​യാ​യി​രു​ന്നു.

Related posts