പ​ണം വേ​ണോ..? എ​ടി​എ​മ്മി​ന് മു​ന്നി​ല്‍ ക്യൂ​നി​ന്ന് ഇ​നി പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട… ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം പോ​സ്റ്റ്മാ​ൻ വീ​ട്ടി​ലെ​ത്തി​ക്കും

കോ​ഴി​ക്കോ​ട്: എ​ടി​എ​മ്മി​ന് മു​ന്നി​ല്‍ ക്യൂ​നി​ന്ന് ഇ​നി പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട… ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കാ​ന്‍ പോ​സ്റ്റ്മാ​ന്‍​മാ​ര്‍ ത​യാ​റാ​ണ്. ഏ​ത് അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നും മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം കൈ​മാ​റാ​നും സ്വ​ന്തം അ​ക്കൗ​ണ്ടി​ലെ ബാ​ല​ന്‍​സ് അ​റി​യാ​നു​മു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യാ​ണ് ത​പാ​ല്‍​വ​വ​കു​പ്പ് ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​മെ​ന്‍റ് സി​സ്റ്റം (എ​ഇ​പി​എ​സ്) ന​ട​പ്പി​ലാ​ക്കി​യ​ത്.

മൈ​ക്രോ എ​ടി​എം ആ​പ്പും മൊ​ബൈ​ൽ ഫോ​ണും ബ​യോ​മെ​ട്രി​ക് ഉ​പ​ക​ര​ണ​വും പോ​സ്റ്റ്മാ​ന്മാ​ർ​ക്ക് ന​ൽ​കി​യാ​ണ് ത​പാ​ൽ​വ​കു​പ്പ് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. ഓ​രോ ബാ​ങ്കും നി​ശ്ച​യി​ക്കു​ന്ന​ത്ര തു​ക പി​ന്‍​വ​ലി​ക്കാ​നാ​വും. പു​തി​യ പ​ദ്ധ​തി ജ​ന​പ്രീ​തി നേ​ടു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ പോ​സ്റ്റ് പേ​മ​ന്‍റ് ബാ​ങ്ക് അ​സി.​മാ​നേ​ജ​ര്‍ പി.​ആ​ന​ന്ദ് ‘രാഷ്ട്രദീ​പി​ക’ യോ​ട് പ​റ​ഞ്ഞു.

യൂ​സ​ർ​നെ​യി​മോ പാ​സ് വേ​ഡോ ന​ൽ​കാ​തെ പൂ​ർ​ണ​മാ​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഇ​പി​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള സ​ർ​ക്കി​ളി​ന് കീ​ഴി​ലെ ആ​കെ​യു​ള്ള 10,600 പോ​സ്റ്റ്മാ​ന്മാ​രി​ൽ 7,196 പേ​രും പു​തി​യ സേ​വ​നം ന​ൽ​കാ​ൻ സ​ജ്ജ​രാ​യി. പോ​സ്റ്റോ​ഫി​സു​ക​ളി​ൽ നേ​രി​ട്ട​ത്തി​യാ​ലും ഇ​തേ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സം​സ്ഥാ​ന​ത്തെ 5,064 പോ​സ്റ്റോ​ഫി​സു​ക​ളി​ൽ 4,742ലും ​പു​തി​യ സൗ​ക​ര്യ​മു​ണ്ട്. ത​പാ​ൽ​വ​കു​പ്പി​ന്‍റെ പേ​മ​ന്‍റ് ബാ​ങ്കാ​യ ഐ​പി​പി​ബി​ക്ക് (ഇ​ന്ത്യ പോ​സ്റ്റ് പേ​മ​ന്‍റ് ബാ​ങ്ക്) അ​നു​ബ​ന്ധ​മാ​യാ​ണ് എ​ഇ​പി​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ളി​ൽ പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത​വ​ർ​ക്കും ബാ​ങ്കു​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

ഒ​ന്നി​ല​ധി​കം ബാ​ങ്കു​ക​ളു​ടെ സേ​വ​നം ഒ​രു പ്ലാ​റ്റ്ഫോ​മി​ൽ ഏ​കോ​പി​ക്കു​ന്നു​വെ​ന്നാ​ണ് എ​ഇ​പി​എ​സി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. പോ​സ്റ്റ​ൽ പേ​മ​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​ത്ത​വ​ർ​ക്കും എ​ഇ​പി​എ​സ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പോ​സ്റ്റ്മാ​ന്‍റെ കൈ​വ​ശ​മു​ള്ള മൊ​ബൈ​ൽ ആ​പി​ൽ അ​ക്കൗ​ണ്ട് ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ആ​ധാ​ർ ന​മ്പ​ർ, ആ​ധാ​ർ കാ​ർ​ഡി​ലെ ക്യൂ​ആ​ർ കോ​ഡ് എ​ന്നി​വ ന​ൽ​കി​യാ​ണ് എ​ഇ​പി​എ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ഏ​ത് രീ​തി സ്വീ​ക​രി​ച്ചാ​ലും ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ലേ തു​ട​ർ​ന്ന് മു​ന്നോ​ട്ടു​പോ​കാ​നാ​കൂ.​ആ​വ​ശ്യ​മാ​യ പ​ണം അ​ടി​ച്ചു​ന​ൽ​കി​യാ​ൽ അ​ത് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് കു​റ​യും. പോ​സ്റ്റ്മാ​ൻ ആ ​തു​ക ന​ൽ​കും. അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്ക് എ​സ്എം​എ​സാ​യി പി​ൻ​വ​ലി​ച്ച വി​വ​ര​മെ​ത്തു​ക​യും ചെ​യ്യും.

പോ​സ്റ്റ്ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ സൗ​ജ​ന്യ​മാ​യാ​ണ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. പോ​സ്റ്റ്മാ​ന്‍ വീ​ട്ടി​ലെ​ത്തി പ​ണം പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 25 രൂ​പ​യും നി​കു​തി​യും ഈ​ടാ​ക്കും. പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യു​ന്ന​തി​ന് 15 രൂ​പ​യും ടാ​ക്‌​സു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

എ​ഇ​പി​എ​സ് സേ​വ​നം ന​ൽ​കു​ന്ന പോ​സ്റ്റുമാ​ന്മാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള എ​ണ്ണം:

തി​രു​വ​ന​ന്ത​പു​രം 628
കൊ​ല്ലം 474
ആ​ല​പ്പു​ഴ 470
പ​ത്ത​നം​തി​ട്ട 355
ഇ​ടു​ക്കി 321
കോ​ട്ട​യം 544
എ​റ​ണാ​കു​ളം 612
തൃ​ശൂ​ർ 867
പാ​ല​ക്കാ​ട് 719
മ​ല​പ്പു​റം 466
കോ​ഴി​ക്കോ​ട് 604
വ​യ​നാ​ട് 217
ക​ണ്ണൂ​ർ 586
കാ​സ​ർ​കോ​ട് 333

Related posts