നിയമലംഘനങ്ങളുടെ 2019! മദ്യപിച്ച് വാഹനമോടിച്ച് ലൈസന്‍സ് പോയത് 424 പേര്‍ക്ക്; ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചത് 3259 പേര്‍; 19,798 കേസുകളിലായി പിഴ ഈടാക്കിയത് 1,89,09,830 രൂപ

കോ​ഴി​ക്കോ​ട്: മേ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട്, കൊ​ടു​വ​ള്ളി, ന​ന്‍​മ​ണ്ട, റി​ജ​ണ​ല്‍ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ലൈ​സ​ന്‍​സ് പോ​യ​ത് 424 പേ​ര്‍​ക്ക്.

യാ​ത്ര​ക്കി​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന് 211 പേ​രു​ടെ​യും അ​ശ്ര​ദ്ധ​മാ​യി വാ​ന​മോ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ​തി​ന് 887 പേ​രു​ടെ​യും ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി. 19,798 കേ​സു​ക​ളി​ലാ​യി 1, 89,09,830 രൂ​പ പി​ഴ ഈ​ടാ​ക്കി. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച 3259 പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തു.​

ഫാ​ന്‍​സി ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 182 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ബ്രേ​ക്ക് ലൈ​റ്റ്, ഹെ​ഡ് ലൈ​റ്റ്, വൈ​പ്പ​ര്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച് 230 പേ​രി​ല്‍ നി​ന്നും അ​മി​ത​ഭാ​രം ക​യ​റ്റി​യ 270 ച​ര​ക്കു​ലോ​റി​ക​ളി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കി.

ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ അ​മി​ത ശ​ബ്ദ​മു​ള്ള മ്യൂ​സി​ക് സി​സ്റ്റം അ​ഴി​പ്പി​ച്ചു.​ഡ്രൈ​വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ര​സ്യം പ​തി​പ്പി​ക്കാ​ന്‍ അ​നു​വാ​ദം വാ​ങ്ങാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ 13 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

എ​യ​ര്‍​ഹോ​ണ്‍ ഘ​ടി​പ്പി​ച്ച 93 വാ​ഹ​ന​ങ്ങ​ളും സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ ഘ​ടി​പ്പി​ക്കാ​ത്ത ടി​പ്പ​ര്‍ ലോ​റി​ക​ളും ബ​സു​ക​ളും ഉ​ള്‍​പ്പെ​ടെ 120 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തു.

റീ​ജി​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എം.​പി.​സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ന​ന്‍​മ​ണ്ട. ജോ.​ആ​ര്‍​ടി​ഒ കെ.​പി.​ദി​ലീ​പ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ള്‍​മാ​രാ​യ കെ.​ദി​ലീ​പ് കു​മാ​ര്‍, പി.​പി.​രാ​ജ​ന്‍,കെ.​ജെ.​ജ​യിം​സ്, ഇ.​എ​സ്.​ബി​ജോ​യ്, ഫ്രാ​ന്‍​സി​സ്, എം.​ജി.​ഗി​രീ​ഷ്, ടി.​ഫൈ​സ​ല്‍, എ​ന്നി​വ​രും 15-ഓ​ളം അ​സി. മേ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും പ​ങ്കെ​ടു​ത്തു. പു​തു​വ​ര്‍​ഷ​ത്തി​ലും ക​ര്‍​ശ​ന​പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഓ​ഫീ​സ​ര്‍ എം.​പി.​സു​ഭാ​ഷ് ബാ​ബു അ​റി​യി​ച്ചു.

Related posts