നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട അ​മ്മ​യാ​ണ്: മു​പ്പ​ത്തി​നാ​ലാം വ​യ​സി​ൽ മു​ത്ത​ശി​യാ​യ യു​വ​തി​യെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

മു​പ്പ​ത്തി​നാ​ലാം വ​യ​സി​ൽ മു​ത്ത​ശ്ശി​യാ​യ യുവതിയാണ് സിം​ഗ​പ്പൂ​ർ സ്വ​ദേ​ശി​നി​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ഷേ​ർ​ളി ലി​ങ്ങ്. ഇവരുടെ 17 വ​യ​സു​ള്ള മ​ക​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​ച്ഛ​നാ​യ​ത്. ഷേ​ർ​ളിയും പ​തി​നേ​ഴാ​മ​ത്തെ വ​യ​സി​ലാ​ണ് ആ​ദ്യ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ ഷേ​ർ​ളി​ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

അ​ടു​ത്തി​ടെ ഷേ​ർ​ളി ത​ന്നെ​യാ​ണ് താ​നൊ​രു മു​ത്ത​ശ്ശി​യാ​യ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. ‘ഇ​ക്കാ​ര്യം ന​ല്ല​താ​ണോ മോ​ശ​മാ​ണോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. പ​ക്ഷേ, ക​ഴി​ഞ്ഞ വ​ർ​ഷം പ​തി​നേ​ഴു​കാ​ര​നാ​യ മ​ക​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത് എ​നി​ക്ക് അ​ത്ഭു​ത​മാ​യി​ല്ല.

മ​റ്റു​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ അ​വ​ന് അ​ൽ​പം കൗ​തു​കം കൂ​ടു​ത​ലാ​യി​രു​ന്നു. കാ​മു​കി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​വ​ൻ എ​ന്നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ന്‍ ചെ​യ്ത കാ​ര്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​നു ത​ന്നെ​യാ​ണ്. ഇ​തി​ലെ ശ​രി​യും തെ​റ്റും നി​ങ്ങ​ളെ​ങ്ങ​നെ ഇ​ക്കാ​ര്യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും’. ഷേ​ർ​ളി പ​റ​ഞ്ഞു.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​ൽ മ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും ഷി​ർ​ലി ലി​ങ് കൂ​ട്ടി​ച്ചേ​ർ​ത്തു. ‘എ​ന്നാ​ൽ ഇ​വി​ടെ ഇ​ത് സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. അ​തി​നെ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്ക​ണം എ​ന്നു​മാ​ത്ര​മാ​ണ് എ​നി​ക്ക് അ​വ​ർ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഉ​പ​ദേ​ശം. എ​ന്ത് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും ഇ​നി എ​ത്ര​മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​വ​ർ ചി​ന്തി​ക്ക​ണം. ര​ണ്ടാ​മ​തൊ​രു കു​ഞ്ഞ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ അ​വ​ർ ഈ ​തെ​റ്റ് ആ​വ​ർ​ത്തി​ക്കും. അ​വ​ർ​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ അ​വ​ര്‍​ക്ക് ആ​വ​ശ്യ​മു​ള്ള ഉ​പ​ദേ​ശം ന​ൽ​കും. എ​ന്ത് സം​ഭ​വി​ച്ചാ​ലും അ​വ​ർ ക്ക​ളാ​ണ​ല്ലോ എന്നും ഷേ​ർ​ളി ലി​ങ് വി​ശ​ദ​മാ​ക്കി.

ഷേ​ർ​ളി പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ അ​വ​രെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ധാ​രാ​ളം ക​മ​ന്‍റു​ക​ളാ​ണെ​ത്തു​ന്ന​ത്. ചി​ല​ർ ഷേ​ർ​ളി ഒ​രു പ​രാ​ജ​യ​പ്പെ​ട്ട അ​മ്മ​യാ​ണെ​ന്ന് പ​റ​യു​മ്പോ​ൾ, ഇ​ത്ത​ര​ത്തി​ൽ മ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​ന് ഷേ​ർ​ളി​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചും ക​മ​ന്‍റി​ടു​ന്ന​വ​രു​മു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment