പോലീസ് പരിശോധനയ്ക്കിറങ്ങി, യാത്രക്കാർ കൂടുതൽ ജാഗ്രത പാലിച്ചു; ജില്ലയിലെ റോഡ് അപകങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്

കോ​ട്ട​യം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കൊ​പ്പം പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യും ക​ർ​ശ​മാ​ക്കി​യ​പ്പോ​ൾ ജി​ല്ല​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞു. ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ ഈ ​വ​ർ​ഷം ഒാ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ പോ​യ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ പ​കു​തി​യി​ൽ താ​ഴെ​മാ​ത്രം റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​പ​ക​ട മ​ര​ണ നി​ര​ക്കി​ലും വ​ലി​യ കു​റ​വു​ണ്ട്. പോ​ലീ​സി​ന്‍റെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യ്ക്കു പു​റ​മേ ഇ ​പോ​സ് മെ​ഷീനു​ക​ളും സ്പീ​ഡ് കാ​മ​റ​ക​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജെ​ൻ​സ് കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച​താ​ണ് പ്ര​യോ​ജ​ന​പ്പെ​ട്ട​ത്.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ റോ​ഡ് അ​പ​ക​ടത്തോത് കൂ​ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. റോ​ഡ​പ​ക​ട​ങ്ങ​ളി​ലും അ​തി​നെ തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ളി​ലും ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ൽ.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 10,500 കേ​സു​ക​ളി​ൽ പ​കു​തി​യി​ൽ അ​ധി​ക​വും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​യി​രു​ന്നു.

പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ ഹെ​ൽ​മ​റ്റും കാ​ർ യാ​ത്രി​ക​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ച്ചു.

പ​രി​ശോ​ധ​ന ഫ​ലം ചെ​യ്ത​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ റോ​ഡ് നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

Related posts

Leave a Comment