താങ്കൾ വിളിക്കുന്ന നമ്പർ തി​ര​ക്കി​ലാ​ണ്; കോ​ട്ട​യ​ത്തെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ വി​ളി​ക്കാ​നു​ള്ള ഫോ​ണ്‍ നമ്പരു​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ന ര​ഹി​തം

കോ​ട്ട​യം: കോ​ട്ട​യ​ത്തെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ വി​ളി​ക്കാ​നു​ള്ള ഫോ​ണ്‍ ന​ന്പ​രു​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ന ര​ഹി​തം. 100 എ​ന്ന ന​ന്പ​രി​ൽ വി​ളി​ച്ചാ​ൽ ഒ​രി​ക്ക​ലും ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ കി​ട്ടു​ക​യി​ല്ല. തി​ര​ക്കി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ക. അ​ത​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​തം എ​ന്നും.

മ​റ്റു ര​ണ്ടും ന​ന്പ​രു​ക​ൾ കൂ​ടി​യു​ണ്ടെ​ങ്കി​ലും അ​തും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. 2562034 , 6550400 എ​ന്നീ ന​ന്പ​രു​ക​ളും ക​ണ്‍​ട്രോ​ൾ റൂ​മി​നു​ണ്ട്. പ​ക്ഷേ പ​ല​പ്പോ​ഴും ഈ ​ന​ന്പ​രു​ക​ളും കി​ട്ടാ​റി​ല്ല. ഇ​ന്നു രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റു​ക​ൾ ശ്ര​മി​ച്ചി​ട്ടും ഒ​രു ന​ന്പ​രും കി​ട്ടി​യി​ല്ല. ബി​എ​സ്എ​ൻ​എ​ൽ ത​ക​രാ​ർ ആ​ണ് കാ​ര​ണ​മെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ൽ 100 എ​ന്ന ന​ന്പ​രാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​ത്. എ​ന്നാ​ൽ അ​തും ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​തം എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് കോ​ട്ട​യ​ത്തെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts