ഒരുകൈ സഹായവുമായി..! വിധവയ്ക്കു വീടുനിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ തട്ടുകട തുടങ്ങി

alp-thattukada-lകോന്നി: വിധവയ്ക്കു വീടുവച്ചുനല്‍കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ തട്ടുകട തുടങ്ങി. കിഴക്കുപുറം എസ്എന്‍ഡിപി യോഗം കോളജിലെ എന്‍എസ്എസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കോന്നി ചൈന ജംഗ്ഷനില്‍ രാത്രികാല തട്ടുകട ആരംഭിച്ചത്. ചൈനമുക്ക് കോട്ടകുന്നേല്‍ വനജയ്ക്കു വീടുനിര്‍മിച്ചു നല്‍കുകയെന്ന ആശയമാണ് കടയ്ക്കുപിന്നില്‍. ഇതിനായി ആവശ്യമുള്ള പണം തട്ടുകട നടത്തി കണ്ടെത്താന്‍ കഴിയുമെന്നാണ് വിദ്യാര്‍ഥികൂട്ടായ്മയുടെ പ്രതീക്ഷ.

ഒരു ബെഡ്‌റൂം, അടുക്കള, ശുചിമുറി ഉള്‍പ്പെടുന്ന വീടിനായി രണ്ടുലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്.  രാത്രി ഏഴു മുതല്‍ 11 വരെയാണ് കടയുടെ പ്രവര്‍ത്തനം. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി. സനിന, അധ്യാപകന്‍ എസ്.വി. സുവിന്‍, വിദ്യാര്‍ഥികളായ എന്‍.മനീഷ്, ജിബിന്‍, ആര്‍. പ്രതീഷ്, എസ്. അഖില്‍, നിഖില്‍രാജ് തുടങ്ങിയവരാണ് വീടു നിര്‍മാണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

Related posts