വാഹന പരിശോധനക്കിടെ പോലീസിന്റെ പീഡനം; നിര്‍ത്താതെ പോയ ബൈക്കിനെ പിന്‍തുടര്‍ന്ന് പിന്നില്‍ പിടിച്ചു വലിച്ചു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

KTM-ACCIDENTഅമ്പലപ്പുഴ: വാഹന പരിശോധനക്കിടെ പോലീസിന്റെ പീഡനം. ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന്റെ തലക്ക് ഗുരുതര പരിക്ക്.പുന്നപ്ര തെക്ക് പഞ്ചായത്ത് പോളയില്‍ വെളി വീട്ടില്‍ നൗഫല്‍ (20)നാണ് പരിക്ക്.

പഴയ നടക്കാവ് റോഡില്‍ വണ്ടാനം മൂക്കയില്‍ ജംഗഷന് സമീപം ഇന്നലെയായിരുന്നു സംഭവം. ബൈക്കില്‍ നൗഫല്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ ജീപ്പില്‍ വന്ന പുന്നപ്ര എസ് ഐ ശിവ പ്രസാധിന്റെ നേതൃത്വത്തിലുള്ള പോലീസ് ജീപ്പ് നിര്‍ത്തി ബൈക്കിനെ കൈ കാണിച്ചു നിര്‍ത്താതെ പോയ ബൈക്കിനെ പിന്‍തുടര്‍ന്ന് പോലീസ് ബൈക്കിന്റെ പിന്നില്‍ പിടിച്ച് വലിച്ചപ്പോള്‍ നിയന്ത്രണംതെറ്റി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

അപകടം കണ്ട് നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ മോഷണകേസിലെ പ്രതിയാണ് യുവാവെന്ന് പറഞ്ഞതോടെ നാട്ടുകാര്‍ പിന്‍ വാങ്ങി പിന്നീട് തലക്ക് പരിക്കേറ്റ യുവാവ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ സ്കാനിംങ് പരിശോധനക്കും വിധേയമാക്കി.ആലപ്പുഴ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ എ.സി മെക്കാനിക്ക് വിദ്യാര്‍ത്ഥിയാണ് നൗഫല്‍’

Related posts