കുട്ടിക്ക് പാ​ലു​കൊ​ടു​ക്കു​മ്പോ​ൾ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ൻ; ബ​സ് മാ​റി​ക്കയ​റി​യിട്ടും പി​ൻ​തു​ട​ർ​ന്ന് ശ​ല്യപ്പെടുത്തി; ഒ​ടു​വി​ൽ ഭ​ർ​ത്താ​വും നാ​ട്ടു​കാ​രും ബസ് സ്റ്റോപ്പിൽ കാത്തുനിന്നു…

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. ഇ​ടു​ക്കി പെ​രു​വ​ന്താ​നം സ്‌​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പെ​രു​വ​ന്താ​നം ത​ത്ത​ൻ​പാ​റ​യി​ൽ അ​ജാ​സ്‌​മോ​നെ​തി​രേ​യാ​ണ് (35) ന​ട​പ​ടി. കേ​സി​ൽ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ പൊ​ൻ​കു​ന്ന​ത്താ​ണു സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​ക്ക് സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ ക​ട​ന്നു​പി​ടി​ച്ച​ത്.

ഒ​ന്‍​പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യാ​ണ് യു​വ​തി ബ​സി​ല്‍ ക​യ​റി​യ​ത്. യാ​ത്ര​യ്ക്കി​ടെ യു​വ​തി കു​ഞ്ഞി​നു പാ​ലു​കൊ​ടു​ത്തി​രു​ന്നു. ഈ ​സ​മ​യ​ത്ത് അ​ജാ​സ് മോ​ന്‍ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

അ​തി​ക്ര​മം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ പൊ​ന്‍​കു​ന്ന​ത്ത് ബ​സ് ഇ​റ​ങ്ങി​യ യു​വ​തി മ​റ്റൊ​രു ബ​സി​ല്‍ ക​യ​റി. എ​ന്നാ​ല്‍, അ​ജാ​സ് മോ​നും യു​വ​തി​യെ പി​ന്തു​ട​ര്‍​ന്നെ​ത്തി ഇ​തേ ബ​സി​ല്‍ ക​യ​റി. ഇ​തോ​ടെ യു​വ​തി ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ബ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ഇ​വി​ടെ​യി​റ​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​യും ബ​സി​ല്‍ നി​ന്നി​റ​ങ്ങി. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment