ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി വീ​ണ്ടും സൗ​ദി​യു​ടെ ക​പ്പ​ൽ

റി​യാ​ദ്: യു​ദ്ധ​ക്കെ​ടു​തി​ക​ളി​ൽ​പ്പെ​ട്ടു ന​ര​കി​ക്കു​ന്ന ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി സൗ​ദി അ​റേ​ബ്യ​യ​യു​ടെ ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ പു​റ​പ്പെ​ട്ടു.

ജി​ദ്ദ തു​റ​മു​ഖ​ത്തു​നി​ന്ന് ഈ​ജി​പ്തി​ലെ പോ​ർ​ട്ട് സെ​യ്ദി​ലേ​ക്ക് യാ​ത്ര തി​രി​ച്ച ക​പ്പ​ലി​ൽ 58 ക​ണ്ടെ​യ്ന​റു​ക​ളാ​യി 890 ട​ൺ വ​സ്തു​ക്ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ 21 ക​ണ്ടെ​യ്‌​ന​റു​ക​ൾ മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളാ​ണ്. 303 ട​ൺ ലാ​യ​നി​ക​ളും മ​രു​ന്നു​ക​ളു​മാ​ണ്. കൂ​ടാ​തെ 587 ട​ൺ പാ​ൽ, വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ​ഹി​ക്കു​ന്ന 37 ക​ണ്ടെ​യ്ന​റു​ക​ളു​മു​ണ്ട്.

അ​തേ​സ​മ​യം വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ പ്ര​കാ​രം 13 ഇ​സ്ര​യേ​ലി​ക​ള​ക്കം 17 ബ​ന്ദി​ക​ളെ കൂ​ടി ഹ​മാ​സ് മോ​ചി​പ്പി​ച്ചു. 39 പ​ല​സ്തീ​നി​ക​ളെ കൂ​ടി ഇ​സ്ര​യേ​ലും മോ​ചി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി13 ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളെ​യും നാ​ല് താ​യ് ബ​ന്ദി​ക​ളെ​യും ഹ​മാ​സ് മോ​ചി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment