കള്ളന് പിന്നാലെ ഓടി പാറശാല പോലീസ്; റോഡരുകിൽ കണ്ട പോലീസ് ജീപ്പ് ഓടിച്ചു കൊണ്ടുപോയി യുവാവ്; തിരികെയെത്തിയ പോലീസ് കേട്ടതും കണ്ടതും ഞെട്ടിക്കുന്ന കാഴ്ച…

പാ​റ​ശാ​ല: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് പോ​ലീ​സ് ജീ​പ്പ് ക​ട​ത്തി​ക്കൊ​ണ്ടു പോ​യി. പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽനി​ന്നു രാ​ത്രി പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി​യ പോ​ലീ​സി​നെ വെ​ട്ടി​ച്ചു വാ​ഹ​ന​വു​മാ​യി ക​ട​ന്ന​യാ​ളെ പി​ന്നീ​ട് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ര​ശു​വ​യ്ക്ക​ൽ ക​രു​മാ​ൻ​വി​ള ടിആ​ർ വി​ല്ല​യി​ൽ ഗോ​കു​ലി (25 ) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​ത്- ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ പ​തി​വ് പ​രി​ശോ​ധ​ന​ക്കാ​യി ജീ​പ്പു​മാ​യി പോ​ലീ​സ് പോ​യി. ര​ണ്ട് പോ​ലീ​സു​കാ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​ര​ശു​വ​യ്ക്ക​ലി​ൽനി​ന്നു കു​ണ്ടു​വി​ള​യി​ലെ​ത്തി​യ​പ്പോ​ൾ അ​സ്വ​ഭാ​വി​ക​മാ​യി റോ​ഡു​വ​ക്കി​ൽ ര​ണ്ടു പേ​ർ ഇ​രി​ക്കു​ന്ന​ത് ക​ണ്ടു ജീ​പ്പ് നി​ർ​ത്തി അ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ര​ണ്ടു​പേ​രും ഓ​ടി.

ഓ​ടി​യ​വ​രെ പി​ടി​ക്കാ​നാ​യി പോ​ലീ​സു​കാ​ർ ര​ണ്ടു​പേ​രും പു​റ​കേ​യോ​ടി. ഈ​സ​മ​യം അ​ടു​ത്തെ​വി​ടെ​യോ മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഗോ​കു​ൽ ജീ​പ്പി​ൽ ക​യ​റിഓ​ടി​ച്ചു​പോ​യി.

ചി​റ​ക്കോ​ണം ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പു​മാ​യി വ​ന്നു ചെ​റു​പ്പ​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു.

ഈ​സ​മ​യം ഓ​ടി​പ്പോ​യ​വ​രെ കി​ട്ടാ​തെ പോ​ലീ​സു​കാ​ർ മ​ട​ങ്ങി​വ​ന്നു നോ​ക്കി​യ​പ്പോ​ൾ ജീ​പ്പ് കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ചി​റ​ക്കോ​ണ​ത്തു ജീ​പ്പു​മാ​യി ഗോ​കു​ലി​നെ ത​ട​ഞ്ഞു നി​ർ​ത്തി​യി​രി​ക്കുന്ന​വി​വ​രം കി​ട്ടി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ഗോ​കു​ലി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗോ​കു​ലി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment