ക​ഞ്ചാ​വ് തോ​ട്ടം തേ​ടി​പ്പോ​യ സം​ഘ​ത്തി​ന് വ​ഴി തെ​റ്റി; പോ​ലീ​സുകാരെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

 

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ വ​ഴി തെ​റ്റി ഉ​ൾ​വ​ന​ത്തി​ൽ കു​ടു​ങ്ങി​യ പോ​ലീ​സ് സം​ഘം സു​ര​ക്ഷി​ത​രെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​നാ​യെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ 14 പേ​ര​ട​ങ്ങു​ന്ന സം​ഘം ഉ​ൾ​വ​ന​ത്തി​ൽ ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​വി​ടേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ക​ഞ്ചാ​വ് തോ​ട്ടം തി​ര​യാ​ൻ പോ​യ ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​മാ​ണ് വ​ഴി​തെ​റ്റി ഉ​ൾ​വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. വാ​ള​യാ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നും എ​ട്ട് കി​ലോ​മീ​റ്റ​ര്‍ ഉ​ള്‍​വ​ന​ത്തി​ല്‍ ഇ​വ​രു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment