രക്ഷിച്ചതിന് പ്രത്യുപകാരമായി കൈക്കുഞ്ഞ് പോലീസുകാരന് സമ്മാനിച്ച പുഞ്ചിരി! അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്! സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തെക്കുറിച്ച് ചിരിയിലൂടെ പ്രശസ്തനായ പോലീസുകാരന്‍ പറയുന്നു

കാണുന്നവരുടെ മനസിനെ കുളിരണിയിക്കുന്നതും ഒരിക്കലും മറക്കാത്ത രീതിയില്‍ ഹൃദയത്തില്‍ പതിയുന്നതുമായ ചില ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍മീഡിയകളില്‍ വൈറലാവാറുണ്ട്. അത്തരത്തിലൊന്നായിരുന്നു തട്ടിക്കൊണ്ടുപോകപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് അമ്മയ്ക്ക് തിരികെ കൊടുക്കുന്നതിനിടെ തന്നെ രക്ഷിച്ച തെലങ്കാനയിലെ നമ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ സഞ്ജയ് കുമാര്‍ എന്ന പോലീസുകാരന്റെ കൈകളിലിരുന്ന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പുഞ്ചിരി തൂകുന്ന കുഞ്ഞിന്റെ ചിത്രം. വാര്‍ത്തയുടെ ഉള്ളടക്കം ആളുകള്‍ക്ക് മനസിലായെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ക്ക് സംശയമുണ്ടായിരുന്നു. സോഷ്യല്‍മീഡിയകളില്‍ ചിത്രം വൈറലായതോടെ ചിത്രത്തിലെ പോലീസുകാരന്റെ ആ സമയത്തെ മാനസികാവസ്ഥ എന്തായിരുന്നു എന്നറിയാനായി ആളുകളുടെ ആകാംക്ഷ.

അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തായിരുന്നെന്ന് വ്യക്തമാക്കുകയാണ് ആ പോലീസ് ഓഫീസ, സഞ്ജയ് കുമാര്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം, അമ്മയോടൊപ്പം വഴിയരികില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ രണ്ടുപേര്‍ ചേര്‍ന്നു തട്ടിയെടുക്കുകയായിരുന്നു. ഒരുമണിക്കൂറോളം കാത്തിരുന്ന് അവസരമൊത്തപ്പോള്‍ കുഞ്ഞിനേയും കൊണ്ടു കടന്നുകളഞ്ഞതാണ്. മുന്‍പൊരിക്കല്‍ ദത്തെടുക്കാന്‍ കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടിരുന്ന മറ്റൊരാള്‍ക്കു വേണ്ടിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍ മാതാപിതാക്കളുടെ സാന്നിധ്യമോ സമ്മതമോ ഇല്ലാതെ കുഞ്ഞിനെ സ്വീകരിക്കില്ല എന്ന് അയാള്‍ പറഞ്ഞതോടെ ഇവര്‍ വേറെ വഴിയില്ലാതെ തിരികെ പോരുകയായിരുന്നു.

വഴിയരികില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ ദൃശ്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നുു, അതുവച്ച് പെട്ടെന്നുതന്നെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞു. ഓഫീസര്‍ പറയുന്നു. സോഷ്യല്‍മീഡിയകളിലൂടെ ഒട്ടും പ്രതീക്ഷിക്കാതെ പ്രശസ്തനായതിനെക്കുറിച്ച് അദ്ദേഹത്തിന് പരയാനുള്ളതിത്… അമ്മയ്ക്കു കൈമാറുന്ന സമയത്താണ് അവന്‍ എന്നെ നോക്കി ചിരിച്ചത്. നൂറു കണക്കിനു ആളുകള്‍ അവന്റെ ചിരിയില്‍ പങ്കു ചേര്‍ന്നതോടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷമായി അത്. സബ് ഇന്‍സ്‌പെക്ടര്‍മാരും അവിടെ കൂടിയിരുന്ന മീഡിയ ടീമും ആളുകളും എല്ലാവരും അവന്റെ ചിരിയുടെ കൂടെ ചേര്‍ന്നു. അത്രയ്ക്കു നിഷ്‌കളങ്കമായിരുന്നു ആ നിമിഷം!

ഇതുവരെയുള്ള സര്‍വ്വീസിലെ ഗോള്‍ഡന്‍ മൊമന്റായിരുന്നു അത്. അതിന് ആ കുഞ്ഞിനോട് തന്നെയാണ് നന്ദി പറയുന്നത്. അവന്‍ എന്നെ ഫേമസ് ആക്കി. പുതിയ ഒരു ഫ്രണ്ടിനെ കൂടെ കിട്ടിയെന്നു പറയാം!. ഇരുപത്തിരണ്ടു വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പല കുട്ടികളെയും ിത്തരത്തില്‍ രക്ഷപെടുത്തിയിട്ടുണ്ട്. ആ കുട്ടികളുമായൊക്കെ ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഇടയ്‌ക്കൊക്ക് വിളിച്ച് അന്വേഷിക്കും അവര്‍ എന്നെയും വിളിക്കും കാണാന്‍ വരും, അങ്ങനെയൊക്കെ. അമേരിക്കയിലുള്ള മകളാണ് എനിക്കാ ഫോട്ടോ അയച്ച് തന്നത്. ട്വിറ്ററിലൊക്കെ അച്ഛന്റെ ചിത്രം വൈറലാണെന്ന് അവളാണ് പറഞ്ഞത്.

 

Related posts