സ്ത്രീകള്‍ക്കായി വനിത ഡോക്ടറും ഇല്ല! പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള വൈദ്യപരിശോധന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ മുറിയില്‍

മും​ബൈ: മ​ധ്യ​പ്ര​ദേ​ശി​ൽ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ഒ​രേ മു​റി​യി​ൽ. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം മു​റി​ക​ൾ ഒ​രു​ക്കാ​തെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. സ്ത്രീ​ക​ൾ​ക്കാ​യി വ​നി​ത ഡോ​ക്ട​റെ​യും അ​ധി​കൃ​ത​ർ നി​യോ​ഗി​ച്ചി​രു​ന്നി​ല്ല.

പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ ജാ​തി എ​ഴു​തി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വം.

മ​ധ്യ​പ്ര​ദേ​ശി​റെ ധ​റി​ലാ​ണ് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ ജി​ല്ലാ പോ​ലീ​സ് അ​ധി​കൃ​ത​ർ ജാ​തി എ​ഴു​തി​യ​ത്. ബു​ധ​നാ​ഴ്ച ധ​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​രു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​യ​രം, തൂ​ക്കം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ പോ​ലീ​സ് ജാ​തി രേ​ഖ​പ്പെ​ടു​ത്തി. എ​സ്സി, എ​സ്ടി, ജി(​ജ​ന​റ​ൽ)​എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts