ജെസ്‌നയെ മാഹിയില്‍ കണ്ടതായി സന്ദേശം, പോലീസ് അന്വേഷിക്കുന്നു

എരുമേലിയില്‍ നിന്ന് കാണാതായ കോട്ടയം സ്വദേശിനി ജെസ്ന ജെയിംസിനെ മാഹിയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. ഇതോടെ മാഹിയില്‍ പോലീസ് തെരച്ചില്‍ നടത്തുന്നു. പല്ലില്‍ ക്ലിപ്പ് ഇട്ടിരുന്ന ജെസ്നയെ ക്ലിപ്പ് ഒഴിവാക്കിയ രീതിയില്‍ കണ്ടതായാണ് വിവരം.

മാഹിയില്‍ കണ്ട പെണ്‍കുട്ടിക്ക് ജെസ്നയുമായി വളരെയധികം രൂപസാദ്യശ്യമുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്.

മാഹി പൂഴിക്കാല റൊമാനാ ക്വാട്ടേഴ്സില്‍ താമസിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. സ്ഥലത്ത് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മാര്‍ച്ച് 22 നാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ എരുമേലിയില്‍ നിന്ന് കാണാതായത്.

Related posts