മി​നി​മം ചാ​ർ​ജ് 10രൂപ,  വിദ്യാർഥികളുടെ  ചാ​ർ​ജ് അ​ഞ്ചു രൂ​പയാക്കുക അങ്ങനെ നിരവധി ആവശ്യങ്ങളുമായി  അനിശ്ചിത കാല സമരത്തിനൊരുങ്ങി ബസ് ഓർഗനൈസേഷൻ

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22 മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും.

പ്ര​വ​ർ​ത്ത​ന ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, മി​നി​മം ചാ​ർ​ജ് 10 രൂ​പ​യും കി​ലോ​മീ​റ്റ​റി​ന് 80 പൈ​സ​യു​മാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു രൂ​പ​യും ക​ണ്‍​സ​ഷ​ൻ 50 ശ​ത​മാ​നവു​മാ​ക്കു​ക, സ്വാ​ശ്ര​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്രാ​സൗ​ജ​ന്യം നി​ർ​ത്ത​ലാ​ക്കു​ക, ആ​ർ​ടി​ഒ ന​ൽ​കു​ന്ന കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് കെഎ​സ്ആ​ർ​ടി​സി​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ക്കു​ക, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, വാ​ഹ​ന നി​കു​തി​യി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സു​ക​ളെ ഒ​ഴി​വാ​ക്കു​ക​യും ഡീ​സ​ലി​നു സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഭീ​മ​മാ​യ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നു പു​റ​മേ സ്പെ​യ​ർ പാ​ട്സു​ക​ൾ, ഓ​യി​ൽ, ട​യ​റു​ക​ൾ തു​ട​ങ്ങി എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കു​മു​ള്ള വി​ല വ​ർ​ധ​ന​ താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts