പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പോലീസ് പിടിയിൽ

പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ​പ്ര​തി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖോ​ര​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യൂ​ർ വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് എ​ൽ​ബി​എ​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അറിയിച്ചു.

അ​തേ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ 12 വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് പ​റ​ഞ്ഞു.

ഇ​ബ്രാ​ൻ (19) എ​ന്ന പ്ര​തി​യെ യു​പി​യി​ലെ ഖോ​റ​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യത്. പ്ര​തി ത​യ്യ​ൽ​ക്ക​ട ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

 

Related posts

Leave a Comment