പ്രണയം റേഡിയയോട് ; 1500 -ലധികം റേഡിയോ ശേഖരവുമായി രാംസിംഗ്

റേഡിയോയിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് പണ്ട് പല വീടുകളും ഉണർന്നിരുന്നത്. കാലം മാറിയപ്പോൾ റേഡിയോ കേൾക്കുന്നവരുടെ എണ്ണത്തിലും മാറ്റങ്ങൾ സംഭവിച്ചു.

എങ്കിലും ഇന്നും റേഡിയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാൾ ഉത്തർപ്രദേശിലുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനാണ് ആ വ്യക്തി.

1500 -ലധികം വിന്‍റേജ് റേഡിയോ റിസീവറുകളാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളത്.ഉത്തർപ്രദേശ് വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ സൂപ്രണ്ടായിരുന്ന രാംസിംഗ് തന്‍റെ പക്കലെപ്പോഴും റേഡിയോയും കൊണ്ടു നടക്കുമായിരുന്നു. 

ആ പതിവ് ഇന്നും തെറ്റിച്ചില്ല.സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട്  റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും  ശേഖരിച്ചു വെച്ച് ഒരു റേഡിയോ മ്യൂസിയം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്.

രാംസിഗിന്‍റെ റേഡിയോ ശേഖരത്തിൽ 500 -ലധികം റേഡിയോ റിസീവറുകൾ ഉണ്ട്. 1900 ലെ ആന്‍റിക് റേഡിയോ വരെ ആക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

 

 

Related posts

Leave a Comment