ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​ന് വീ​ര​മൃ​ത്യു; ഭീകരർക്കായി പ്ര​ദേ​ശം വ​ള​ഞ്ഞ് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള​യി​ൽ പോ​ലീ​സ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ ഭീ​ക​ര​ർ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശം വ​ള​ഞ്ഞ് വ്യാ​പ​ക തെ​ര​ച്ചി​ൽ തു​ട​ങ്ങി.

ഗു​ലാം മു​ഹ​മ്മ​ദ്‌ ദ​ർ എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. പോ​ലീ​സു​കാ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു വെ​ടി​വ​യ്പ്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ലാം മു​ഹ​മ്മ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്.

ഞാ​യ​റാ​ഴ്ച ശ്രീ​ന​ഗ​റി​ൽ മ​റ്റൊ​രു പൊ​ലീ​സു​കാ​ര​നു​നേ​രേ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ഇ​ന്ന​ലെ യു​പി​യി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​യെ പു​ൽ​വാ​മ​യി​ൽ വെ​ടി​വ​ച്ചു​കൊ​ന്നു.

Related posts

Leave a Comment