കറുത്തവര്‍ഗക്കാരനാണെന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? പോലീസുകാരിക്ക് മുട്ടന്‍പണി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ മി​നി​സോ​ട്ട​യി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്തു.

കിം ​പോ​ട്ട​ർ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് ചെ​യ്ത കിം ​പോ​ർ​ട്ട​റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 100,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ വി​ട്ടു.

കിം ​അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മി​നി​സോ​ട്ട സം​സ്ഥാ​ന​ത്തെ ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു സം​ഭ​വം.

ഡൗ​ണ്ട് റൈ​റ്റ് (20) എ​ന്ന ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​ർ പോ​ലീ​സ് മേ​ധാ​വി​യും കിം ​പോ​ർ​ട്ട​റും നേ​ര​ത്തെ ജോ​ലി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു.

വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​റി​ൽ‌ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്.

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ‌ നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ഒ​ത്തു​കൂ​ടി. ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ പോ​ലീ​സ് റ​ബ​ർ ബു​ള്ള​റ്റു​പ​യോ​ഗി​ച്ച് വെ​ടി​വ​യ്പും ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​വും ന​ട​ത്തി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​റി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു വെ​ടി​യേ​റ്റ​ത്.

വാ​റ​ന്‍റ് നി​ല​നി​ൽ​ക്കു​ന്ന ഡൗ​ണ്ട് റൈ​റ്റ് (20) എ​ന്ന ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​ൻ വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു പോ​ലീ​സ് വെ​ടി​വ​ച്ച​ത്. വെ​ടി യേ​റ്റ ഡൗ​ണ്ട് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

മി​നി​യാ​പോ​ളി​സി​ൽ ജോ​ർ​ജ് ഫ്ലോ​യി​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം. ഫ്ലോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു ബ്രൂ​ക്ക്‌​ലി​ൻ.

ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ മി​നി​യാ​പോ​ളി​സി​ൽ വ​ച്ച് ക​ഴു​ത്തി​ൽ മു​ട്ടു​ഞെ​രി​ച്ച് ഡേ​റി​ക് ചൗ​വി​ൻ എ​ന്ന പോ​ലീ​സു​കാ​ര​ൻ ജോ​ർ​ജ് ഫ്ലോ‍​യി​ഡി​നെ കൊ​ല​പ്പെ​ടു​ത്തി യ​തു വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

കൊ​ല​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട പോ​ലീ​സു​കാ​ര​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു വ​രി​ക​യാ​ണ്.

Related posts

Leave a Comment