തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ല: രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് എ​ന്തും പ​റ​യാം;മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ണ്ടെ​ന്നി​രി​ക്കെ പാ​ലാ​യി​ല്‍ മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്ക് എ​ന്തും പ​റ​യാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ദു​രു​ദ്ദേ​ശ​മി​ല്ലെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തി​നാ​ലാ​ണ് പാ​ലാ​യി​ല്‍ മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​വ​ര്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മീ​ണ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു​ള്ള ബാക്കി അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​വം​ബ​റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും മീ​ണ വി​ശ​ദ​മാ​ക്കി. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts