ഇ​രി​ട്ടി​യി​ൽ റ​വ​ന്യു​ഭൂ​മി കൈ​യേ​റി നി​ര്‍​മി​ച്ച  കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ല്‍ റ​വ​ന്യു​ഭൂ​മി കൈ​യ്യേ​റി നി​ര്‍​മി​ച്ച കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കി തു​ട​ങ്ങി. അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ എം. ​മേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യു സം​ഘ​വും പോ​ലീ​സ് – ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ട്. ക​രാ​റു​കാ​രു​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ളി​ച്ച് നീ​ക്കു​ന്ന​ത്.

ഇ​രി​ട്ടി ടൗ​ണി​ല്‍ ഒ​രു വി​ഭാ​ഗം കെ​ട്ടി​ട ഉ​ട​മ​ക​ള്‍ കൈ​യ്യേ​റ്റ ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ച് നീ​ക്കാ​ത്ത​തി​നാ​ല്‍ ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡ് വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. പ​ല​ത​വ​ണ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി​യി​ല്‍ പോ​യി കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ 22 കെ​ട്ടി​ട ഉ​ട​മ​ക​ള്‍ സ്റ്റേ ​വാ​ങ്ങി​യി​രു​ന്നു.

സ്റ്റേ ​ഹൈ​ക്കോ​ട​തി നീ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ച് കെ​ട്ടി​ട ഭാ​ഗ​ങ്ങ​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു. പ​തി​ന​ഞ്ചോ​ളം കെ​ട്ടി​ട ഉ​ട​മ​ക​ള്‍ മാ​ത്ര​മാ​ണ് ഇ​നി​യും പൊ​ളി​ച്ച് നീ​ക്കാ​ത്ത​ത്. ഇ​തു​കാ​ര​ണം ക​രാ​റു​കാ​ര്‍ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മെ ബാ​ക്കി റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ക​യു​ള്ളു. ഭൂ​രി​പ​ക്ഷം വ്യാ​പാ​രി​ക​ളും കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ള്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ പൊ​ളി​ച്ച് നീ​ക്കി​വി​ക​സ​ന​വു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു.

Related posts