മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി വോ​ട്ട​ർ​മാ​ർ; പോ​ളിം​ഗ് ശ​ത​മാ​നം അമ്പതു ക​ട​ന്നു; ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് കണ്ണൂരിൽ

 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ൽ ക​ന​ത്ത പോ​ളിം​ഗ്. ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്‌ പോ​ളിം​ഗ് ശ​ത​മാ​നം അ​ന്പ​ത് ക​ട​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ദൃ​ശ്യ​മാ​യ​ത്.

ഉ​ച്ച​യ്‌​ക്ക് ഒ​ന്നോ​ടെ ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം അ​മ്പ​ത് ക​ട​ന്നു. ക​ണ്ണൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ശ​ത​മാ​നം (53.55), തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്നു (52.01). ഇ​ടു​ക്കി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് (42.45).

ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ വോ​ട്ടെ​ടു​പ്പ് പൊ​തു​വി​ൽ സ​മാ​ധാ​ന​പ​ര​മാ​ണ്. രാ​വി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കു​ക​യും ചെ​യ്തി​രു​ന്നു. വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment