അസ്വാഭാവികം പക്ഷേ ആരുടെയും പേരില്ല..! കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു

manikalabhavan-lകൊ​ച്ചി: ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ണു സി​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രി​ക്കു​ന്ന സി​ബി​ഐ എ​ഫ്‌​ഐ​ആ​റി​ല്‍ ആ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു കേ​സു​മാ​യ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സി​ബി​ഐ ചാ​ല​ക്കു​ടി സി​ഐ​യി​ല്‍​ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യി​രു​ന്ന​ത്. ഈ ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്കം​ കു​റി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് ഹൈ​ക്കോ​ട​തി​യാ​ണു കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. മ​ണി​യു​ടെ ഭാ​ര്യ നി​മ്മി​യു​ടെ​യും സ​ഹോ​ദ​ര​ന്‍ ആ​ർ.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍റെയും ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റി​യ​ത്.

2016 മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണു മ​ണി​യെ വീ​ടി​നു സ​മീ​പ​ത്തെ ഔട്ട്ഹൗസായ പാഡിയിൽ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മരണത്തെക്കുറിച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അസ്വാഭാവിക മരണമല്ലെന്നായിരുന്നു ക​ണ്ടെ​ത്തൽ. ഇ​തോ​ടെ​യാ​ണു ബ​ന്ധു​ക്ക​ള്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts