ബ്ലൗസ് എനിക്കൊരു വീക്നെസ് ആണ് ! ബ്ലൗസില്ലാതെ അഭിനയിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് പൊന്നമ്മ ബാബു…

വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.

സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു അഞ്ഞൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.

തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറ് ഇള്ളതെന്ന് ആണ് താരം പറയുന്നത്.

കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്.

സിനിമയ്ക്ക് ഒപ്പം സീരിയലിലും ഇപ്പോള്‍ സജീവമാണ് നടി. സീ കേരള ചാനലിലെ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയാണ് നടി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയല്‍.

മേഘ്ന വിന്‍സെന്റാണ് ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അതേ സമയം ഇപ്പോളിതാ താരത്തിന്റെ ഒരു പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഈ സീരിയലിനെ കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചുമാണ് നടി മനസ്സ് തുറക്കുന്നത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന സീരിയലാണ് മിസ്സിസ് ഹിറ്റ്ലര്‍. ഇതിനിടയില്‍ ഒരു സീരിയല്‍ ചെയ്‌തെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

പതിനെട്ടു വര്‍ഷത്തിന് ശേഷം ചെയ്യുന്ന ഒരു വലിയ കഥാപാത്രമാണ് ഈ സീരിയലിലേത്. കൊച്ചു കുട്ടികള്‍ പോലുമിപ്പോള്‍ എന്നെ കണ്ടാല്‍ മൈ ലിറ്റില്‍ കണ്ണാ എന്നാണ് വിളിക്കുന്നത്.

നിറയെ സിനിമകളില്‍ എന്നെ വിളിക്കും. ചേച്ചി രണ്ടു സീനുണ്ട് മൂന്നു സീനുണ്ട് എന്നും പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്.

ഞാന്‍ പറയും മക്കളെ അഞ്ഞൂറില്‍ കൂടുതല്‍ സിനിമകളായി, ഇരുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതലായി അഭിനയിക്കാന്‍ തുടങ്ങിയിട്ട്.

ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്. അതുകൊണ്ട് ആണിപ്പോള്‍ സീരിയല്‍ ചെയ്യുന്നത്. നമ്മള്‍ ഈ ഫീല്‍ഡില്‍ തന്നെ തുടരണം.

മിസ്സിസ് ഹിറ്റ്ലര്‍ സൈറ്റില്‍ നിന്നും സിനിമാസെറ്റിലേയ്ക്ക് ചെന്ന ഞാന്‍ മേക്കപ്പ് ചെയ്ത ശേഷം ആര്‍ക്കും എന്നെ മനസ്സിലായില്ല.

കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭര്‍ത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം.

ഏറ്റവും രസം എന്തെന്നാല്‍ ഒരാള്‍ക്ക് പോലും എന്നെ മനസ്സിലായില്ല എന്നതാണ്. എന്ത് ചെയ്യാനാണ് ഇപ്പോള്‍ കറുത്ത ആളുകള്‍ക്കാണ് ഡിമാന്‍ഡ്.

ഞാന്‍ വെളുത്തത് എന്റെ തെറ്റാണോ? ഞാന്‍ കുറച്ച് കരി ഓയില്‍ വാങ്ങി വെച്ചിട്ടുണ്ട്. കറുക്കാന്‍ ആണേല്‍ വാരിത്തേച്ച് അഭിനയിക്കും.

ധ്യാനിന്റെ കരിയറിലെ നല്ലൊരു സിനിമയാകും അത്. പിന്നെ ഇന്ദ്രജിത്തിന്റെയും അനു സിത്താരയുടെയും ഒരു സിനിമ വരുന്നുണ്ട് അനുരാധ.

അതില്‍ ഞാന്‍ യുകെ യില്‍ നിന്നും വരുന്നൊരു കഥാപാത്രമാണ്. മുടി ബോബ് എല്ലാം ചെയ്ത ഒരു കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി സ്‌കര്‍ട്ട് എല്ലാമിടാം.

പക്ഷെ ഷോര്‍ട്സ് ഒരിക്കലുമിടില്ല, ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കില്‍ പോലും ഷോര്‍ട്സ് ഇട്ടൊരു വേഷം ചെയ്യില്ല.

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആരംഭിച്ച് നല്ലൊരു ട്രാക്കില്‍ എത്തിയ സമയത്താണ് ഇലവങ്കോട് ദേശം എന്ന സിനിമയിലേയ്ക്ക് വിളിച്ചത്.

പക്ഷേ അതില്‍ ബ്ലൗസ് ഇല്ലാതെ മുലക്കച്ച എല്ലാം കെട്ടി അഭിനയിക്കണം ആയിരുന്നു. അതുകൊണ്ട് ഞാന്‍ ആ സിനിമ ഒഴിവാക്കി. പിന്നെ മാമാങ്കത്തിലേയ്ക്ക് വിളിച്ചപ്പോഴും ഞാന്‍ ഇതേ കാരണം കൊണ്ട് സിനിമ വേണ്ടെന്നു വെച്ചു.

എന്നെ അറിയാവുന്നത് കൊണ്ട് വിനയന്‍ സാര്‍, പത്തൊന്‍പതാം നൂറ്റാണ്ട് സിനിമ തുടങ്ങുന്നതിന് മുന്‍പ് വിനയന്‍ സാര്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു ബ്ലൗസ് ഇല്ലാത്ത സിനിമയാണ്, അതുകൊണ്ട് പൊന്നമ്മയ്ക്ക് വേഷം ഇല്ലെന്ന്.

അടുത്ത സിനിമയില്‍ വിളിക്കണം എന്ന് ഞാനും പറഞ്ഞു. ബ്ലൗസ് എനിക്കൊരു വീക്നെസ് ആണ്. അതില്ലാതെ അഭിനയിക്കാന്‍ ഞാനില്ലെന്നും പൊന്നമ്മ ബാബു പറയുന്നു.

Related posts

Leave a Comment