ജ​യി​ലി​ല്‍നി​ന്നു പു​റ​ത്തി​റ​ങ്ങി വീ​ണ്ടും മോ​ഷ​ണം; കു​പ്ര​സി​ദ്ധ മോ​ഷ്ട്ടാ​വ് തു​ള​സീധ​ര​ന്‍ അ​റ​സ്റ്റി​ല്‍


അ​ഞ്ച​ല്‍:മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യി ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി വീ​ണ്ടും വ​ന്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. അ​ടൂ​ർ പ​റ​ക്കോ​ട് സ്വ​ദേ​ശി തു​ള​സീധ​ര​നാ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് പു​ല​ര്‍​ച്ചെ ക​ട​യ്ക്ക​ല്‍ പ​ന്ത​ളം​മു​ക്കി​ലു​ള്ള അ​നു​ഷ ഭ​വ​നി​ല്‍ സോ​മ​രാ​ജ​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തു​ള​സി​ധ​ര​ന്‍ പി​ടി​യി​ലാ​യ​ത്.

വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി​പോ​ളി​ച്ചു അ​ക​ത്തു​ക​ട​ന്ന പ്ര​തി ടി​വി അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു. പി​ന്നീ​ട് വീ​ടി​നു​ള്ളി​ല്‍നി​ന്നു സ്കൂ​ട്ടി​യു​ടെ താ​ക്കോ​ല്‍ എ​ടു​ക്കു​ക​യും മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ള്‍ ഇ​തി​ല്‍ ക​ട​ത്തു​ക​യു​മാ​ണ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ശൂ​ര​നാ​ട് നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഈ ​സ​മ​യം മോ​ഷ്ടി​ച്ച സ്കൂ​ട്ടി പ്ര​തി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.

പു​ന​ലൂ​രി​ലെ ഒ​രു വീ​ട്ടി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ ടി​വി​യും ആ​ക്രി​ക്ക​ട​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ നി​ല​വി​ള​ക്കു​ക​ളും ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ഉ​ള്‍​പ്പ​ടെ വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നി​ടെ ക​ണ്ടെ​ത്തി.

പി​ന്നീ​ട് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ്ചെ​യ്തു

Related posts

Leave a Comment