മ​ഴ​യെ പേ​ടി​ച്ച് കൊ​ച്ചി; ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​മു​ണ്ടാ​ക്കും, പ്ര​ത്യു​ല്‍​പാ​ദ​ന ശേ​ഷി ഇ​ല്ലാ​താ​ക്കും; തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷ​മു​ള​ള ആ​ദ്യ മ​ഴ സൂ​ക്ഷി​ക്ക​ണമെന്ന് മുന്നറിയിപ്പ്


കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ തീ​യും പു​ക​യും അ​ണ​ഞ്ഞെ​ങ്കി​ലും കൊ​ച്ചി​ക്കാ​ര്‍ ഏ​റെ​ക്കാ​ലം സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്.

ബ്ര​ഹ്മ​പു​ര​ത്തെ തീ​യ​ട​ങ്ങി​യ​ശേ​ഷ​മു​ള​ള ആ​ദ്യ മ​ഴ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ പി.​കെ ബാ​ബു​രാ​ജ​ന്‍ പ​റ​യു​ന്ന​ത്.

വി​ഷ​വാ​ത​ക​ങ്ങ​ളു​ടെ അ​ള​വ് ക​ഴി​ഞ്ഞ​യാ​ഴ്ച വ​ള​രെ​ക്കൂ​ടു​ത​ലാ​യി​രു​ന്നു. ഡ​യോ​ക്‌​സി​ന്‍ പോ​ലു​ള​ള വി​ഷ വ​സ്തു​ക്ക​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷ​മു​ള​ള ആ​ദ്യ മ​ഴ​യി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള​ള ഡ​യോ​ക്‌​സി​ന്‍ അ​ട​ക്ക​മു​ള​ള​വ മ​ഴ​വെ​ള​ള​ത്തി​നൊ​പ്പം കു​ടി​വെ​ള​ള ശ്രോ​ത​സു​ക​ളി​ല്‍ എ​ത്താ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഡ​യോ​ക്‌​സി​ന്‍ പോ​ലു​ള​ള​വ ന​ശി​ക്കി​ല്ല. വെ​ള​ള​ത്തി​ലും മ​ണ്ണി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലും ശേ​ഷി​ക്കും. ഇ​ത് മ​നു​ഷ്യ ശ​രീ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്.

ഇ​വ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​മു​ണ്ടാ​ക്കും. പ്ര​ത്യു​ല്‍​പാ​ദ​ന ശേ​ഷി ഇ​ല്ലാ​താ​ക്കും. കൊ​ച്ചി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഡ​യോ​ക്‌​സി​ന്‍ കൂ​ടി​യ അ​ള​വി​ലാ​ണെ​ന്ന് ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ബാ​ബു​രാ​ജ​ന്‍ പ​റ​ഞ്ഞു.

വൈ​റ്റി​ല, മ​ര​ട്, ഇ​രു​മ്പ​നം, തൃ​പ്പൂ​ണി​ത്തു​റ മേ​ഖ​ല​ക​ളി​ലു​ള​ള​വ​രാ​ണ് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​ത്. ബ്ര​ഹ്മ​പു​രം പ​ദ്ധ​തി​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​ന്ന​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment