കേൾക്കുമാറാകണം; ഭ​ക്ത​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ന​ൽ​കു​ന്ന ദ​ക്ഷി​ണ മേ​ൽ​ശാ​ന്തി സ്വീ​ക​രി​ക്കു​ന്ന​തു ക്ര​മ​ക്കേ​ടോ അ​ഴി​മ​തി​യോ അ​ല്ലെ​ന്ന് ഹൈക്കോടതി

 

കൊ​ച്ചി: ച​ര​ട് ജ​പി​ച്ചു ന​ൽ​കി​യ​തി​ന് 20 രൂ​പ ദ​ക്ഷി​ണ വാ​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ​തി​രേ ഹൈ​ക്കോ​ട​തി.

വ​ട​ക്കാ​ഞ്ചേ​രി മ​ച്ചാ​ട് തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത മേ​ൽ​ശാ​ന്തി സു​രേ​ഷ് എ​ന്പ്രാ​ന്തി​രി​യെ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ​സ്പെ​ൻ​ഷ​നെ​തി​രേ സു​രേ​ഷ് എ​ന്പ്രാ​ന്തി​രി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സിം​ഗി​ൾ ബെ​ഞ്ചാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഭ​ക്ത​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ന​ൽ​കു​ന്ന ദ​ക്ഷി​ണ മേ​ൽ​ശാ​ന്തി സ്വീ​ക​രി​ക്കു​ന്ന​തു ക്ര​മ​ക്കേ​ടോ അ​ഴി​മ​തി​യോ അ​ല്ലെ​ന്നു 2011 ൽ ​ഒ​രു കേ​സി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നു ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഫെ​ബ്രു​വ​രി 14 നാ​ണു സു​രേ​ഷി​നെ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 200 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​പ്പ​ണി ത​ന്‍റെ കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണു ചെ​യ്യു​ന്ന​തെ​ന്നും ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related posts