മെഗാ പൊന്നോണ പൂക്കള മത്സരം! ഒ​ന്നാം സ​മ്മാ​നം ഒ​രുല​ക്ഷം രൂ​പ; ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം

കൊ​ച്ചി: എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ​”പൊ​ന്നോ​ണ ശ്രീ-2017′ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ 25നു ​സം​ഘ​ടി​പ്പി​ക്കും. ആഘോഷത്തോ​ട​നു​ബ​ന്ധി​ച്ചു മ​ണ്ഡ​ല​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി മെ​ഗാ പൊ​ന്നോ​ണ പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തും.

ഒ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​മാ​യി യ​ഥാ​ക്ര​മം 50,000, 25,000 രൂ​പ വീ​ത​വും ല​ഭി​ക്കും. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ടീമുകൾക്കു പങ്കെടുക്കാം. 25നു ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ മു​ത​ൽ 11 വ​രെ​യാ​ണ് മ​ത്സ​രം.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു​ശേ​ഷം പൂ​ക്ക​ള​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ൾ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17. ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യു​ടെ റീ​ച്ച് ഔ​ട്ട് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സൗ​ഖ്യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts