പൂര പ​ന്ത​ൽ ഗി​ന്ന​സി​ലേ​ക്ക്..! തിരുവമ്പാടി ദേ​വ​സ്വം പൂ​ര​ത്തി​ന് ഒ​രു​ക്കി​യ 110 അ​ടി ഉ​യ​ര​ത്തിൽ ത​ഞ്ചാ​വൂ​ർ ക്ഷേ​ത്ര മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ​ ന​ടു​വി​ലാ​ൽ പ​ന്ത​ലിനാണ് ഈ അംഗീകാരം

fiber-pooramതൃ​ശൂ​ർ: തി​രു​വ​ന്പാ​ടി ദേ​വ​സ്വം പൂ​ര​ത്തി​ന് ഒ​രു​ക്കി​യ ന​ടു​വി​ലാ​ൽ പ​ന്ത​ൽ ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക്. 110 അ​ടി ഉ​യ​ര​ത്തി​ൽ ത​ഞ്ചാ​വൂ​ർ ക്ഷേ​ത്ര മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച പ​ന്ത​ലി​നാ​ണ് അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇ​ന്നു ഗി​ന്ന​സ് പ്ര​തി​നി​ധി​ക​ൾ ന​ടു​വി​ലാ​ൽ പ​ന്ത​ലി​ൽ എ​ത്തി ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ​ക്കു കൈ​മാ​റും.

അ​നേ​കം പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണ് ന​ടു​വി​നാ​ൽ പ​ന്ത​ലെ​ന്നു പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 150 തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു മാ​സ​ത്തെ അ​ധ്വാ​ന​മാ​ണി​ത്. പൂ​ർ​ണ​മാ​യും ഫൈ​ബ​ർ നി​ർ​മി​ത​മാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന്പാ​ടി ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പ​ത്മ​ശ്രീ ഡോ. ​ടി.​എ. സു​ന്ദ​ർ മേ​നോ​ൻ, ഗി​ന്ന​സ് സെ​ബാ​സ്റ്റ്യ​ൻ, പ​ന്ത​ലി​ന്‍റെ ശി​ല്പി വി​യ്യൂ​ർ ല​ക്ഷ്വ​റി ഇ​വ​ന്‍റ്സ് ഉ​ട​മ ശി​വ മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts