ഒ​രു നന്മക്കാ​യ്… അ​ടു​ത്ത പൂ​ര​ത്തി​നാ​യ്…! ആ​ഘോ​ഷ​മാ​ക്കാ​നി​രു​ന്ന ഈ വർഷത്തെ പൂരം നമുക്ക് മറക്കാം; ക​ള​ക്ട​റു​ടെ എ​ഫ്ബി പോ​സ്റ്റ് സൂ​പ്പ​ർ​ഹി​റ്റ്; അ​ടു​ത്ത വ​ർ​ഷം അ​ടി​ച്ചു​പൊ​ളി​ക്കാ​മെ​ന്ന കമന്‍റുകളുടെ പൂരമിട്ട് പൂരപ്രേമികൾ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ആ​ഘോ​ഷ​മാ​ക്കാ​നി​രു​ന്ന പൂ​ര​ത്തെ​ക്കു​റി​ച്ച് തൃ​ശൂ​ർ ജി​ല്ല ക​ള​ക്ട​ർ എ​സ്. ​ഷാ​ന​വാ​സി​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റ് സൂ​പ്പ​ർ​ഹി​റ്റ്. തൃ​ശൂ​ർ പൂ​രം ഉ​പേ​ക്ഷി​ച്ച കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണു ക​ള​ക്ട​ർ താ​ൻ പൂ​രം ഭം​ഗി​യാ​ക്കാ​ൻ ത​യാറെ​ടു​ത്തി​രു​ന്ന​താ​യി മ​ന​സു തു​റ​ക്കു​ന്ന​ത്.

ഫേസ്ബു​ക്ക് കു​റി​പ്പി​ങ്ങ​നെ…..
തൃ​ശൂ​ർ പൂ​രം ന​ട​ത്തു​ക എ​ന്ന​ത് ഒ​രു ക​ള​ക്ട​റെ സം​ബ​ന്ധി​ച്ചു വ​ള​രെ വ​ലി​യ കാ​ര്യ​മാ​ണ്. പൂ​രം ന​ട​ത്തു​ക എ​ന്ന​തു ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ കൂ​ടി ത​രു​ന്നു. പൂ​ര​ത്തെ​ക്കു​റി​ച്ചു ഒ​രു​പാ​ടു ധാ​ര​ണ​ക​ൾ ഉ​ണ്ടാ​ യി​രു​ന്നു.

കൂ​ടു​ത​ൽ മി​ഴി​വോ​ടെ, സു​ര​ക്ഷ​യോ​ടെ, ആ​ര​വ​ത്തോ​ടെ പൂ​രം ന​ട​ത്ത​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. പൂ​ര​വി​ളം​ബ​രം മു​ത​ൽ ഉ​പ​ചാ​രം ചെ​ല്ലു​ന്ന​തുവ​രെ ഒ​രു പൂ​ര​പ്രേ​മി എ​ന്ന നി​ല​യി​ൽ കൂ​ടി തൃ​ശൂ​ർ​ക്കാർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു.

ന​മ്മു​ടെ ലോ​ക​വും രാ​ജ്യ​വും നാ​ടും നേ​രി​ടു​ന്ന ഈ ​മ​ഹാ​മാ​രി​യെ ത​ക​ർ​ക്കു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ പൂ​രം ന​മു​ക്കു മ​റ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു . തൃ​ശൂ​ർ ജ​ന​തയ്​ക്കൊ​പ്പം പൂ​ര​പ്രേ​മി​ക​ൾ​ക്കൊപ്പം ഞാ​നും അ​ണി​ചേ​രു​ന്നു .. ഒ​രു നന്മക്കാ​യ്… അ​ടു​ത്ത പൂ​ര​ത്തി​നാ​യ്…

ക​ള​ക്ട​റു​ടെ എ​ഫ്ബി പോ​സ്റ്റി​നു ക​മ​ന്‍റു​ക​ളാ​യും മ​റു​പ​ടി​ക​ളാ​യും ലോ​ക​മെ​ന്പാ​ടു​മു​ള്ള പൂ​ര​പ്രേ​മി​ക​ളു​ടെ ക​ട്ട സ​പ്പോ​ർ​ട്ടും
ഉ​ണ്ട് . അ​ടു​ത്ത പൂ​രം അ​ടി​ച്ചു​പൊ​ളി​ക്ക​ണ​മെ​ന്നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഏ​റെ.

വീ​ണ്ടു​മൊ​രു പൂ​ര​ക്കാ​ലം വ​രും നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങും അ​ന്ന് അ​ങ്ങ​യു​ടെ സാ​ന്നി​ധ്യ​വും മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​കും എ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ൽ നാ​ടി​നൊ​പ്പം..​ എ​ന്നു​ള്ള ക​മ​ന്‍റും ശ്ര​ദ്ദേ​യ​മാ​ണ്…

Related posts

Leave a Comment