കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ  സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ നി​യ​മ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നു​മാ​യ സൈ​ജു​വാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​ട്ട​യ​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ ഒ​രേ സീ​റ്റി​ലി​രു​ന്നാ​ണ് ഇ​രു​വ​രും യാ​ത്ര ചെ​യ്ത​ത്. ഇ​തി​നി​ടെ യു​വാ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു വി​ദ്യാ​ർ​ഥി​നി പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ മ​റ്റൊ​രു സീ​റ്റി​ലേ​യ്ക്ക് മാ​റ്റി​യി​രു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ഫോ​ണി​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ബ​സ് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts