ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം; സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ മുദ്ര വയ്ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സി​ന് ഡി​ജി​പി അ​നി​ൽ​കാ​ന്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സ​ജ്ജ​മാ​യി​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന234548​ൽ​കി​യി​ട്ടു​ണ്ട്.

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നേ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളേ​യും നി​രോ​ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം.

നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് ഉ​ട​നി​റ​ങ്ങും. ഉ​ത്ത​ര​വി​റ​ങ്ങി​യാ​ലു​ട​ൻ പോ​പ്പു​ല​ർ ഫ്ര​ണ്ടിന്‍റെ ഓ​ഫീ​സു​ക​ൾ പൂ​ട്ടി പോ​ലീ​സ് സീ​ൽ ചെ​യ്യും.

ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ന​ട​പ​ടി​ക​ൾ ചെ​യ്യാ​നാ​ണ് പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട ിനെ ​നി​രോ​ധി​ച്ചു​കൊ​ണ്ട ുള്ള ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും അ​യ​ച്ച് കൊ​ടു​ത്തി​രു​ന്നു.

പോ​പ്പു​ല​ർ ഫ്ര​ണ്ടിന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് വി​ന്യാ​സം ആ​രം​ഭി​ച്ചു.പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​ക്കൊ​പ്പം അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളാ​യ റി​ഹാ​ബ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ,കാ​മ്പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ, ഓ​ള്‍ ഇ​ന്ത്യ ഇ​മാം​സ് കൗ​ണ്‍​സി​ല്‍, നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍, നാ​ഷ​ണ​ല്‍ വി​മ​ന്‍​സ് ഫ്ര​ണ്ട്, ജൂ​നി​യ​ര്‍ ഫ്ര​ണ്ട്, എം​പ​വ​ര്‍ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍, റി​ഹാ​ബ് ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള എ​ന്നീ സം​ഘ​ട​ന​ക​ളേ​യും ക നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ ഈ ​സം​ഘ​ട​ന​ക​ളി​ൽ തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും​സ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കും ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കും.

Related posts

Leave a Comment