ശ്രീ​നാ​ഥു​മാ​യു​ള്ള ജീ​വി​ത​ത്തി​ല്‍ അ​ക്കാ​ര്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ഭാ​ര്യ റീ​തു…

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ​ങ്ങും ച​ര്‍​ച്ച ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ തെ​റി​വി​ളി​യാ​ണ്.

‘ച​ട്ട​മ്പി’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ അ​വ​താ​ര​ക​യെ തെ​റി​പ​റ​ഞ്ഞു, ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ആ​രോ​പി​ച്ച് അ​വ​താ​ര​ക ന​ട​നെ​തി​രെ കേ​സു കൊ​ടു​ത്തി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചി​രു​ന്നു. ശ്രീ​നാ​ഥി​ന്റെ തെ​റി​വി​ളി​യ്ക്ക് ഇ​ര​യാ​കു​ന്ന ആ​ദ്യ​ത്തെ ആ​ളൊ​ന്നു​മ​ല്ല ഈ ​അ​വ​താ​ര​ക.

ഇ​തി​നു​മു​മ്പ് ഒ​രു അ​ര്‍​ജെ യെ ​മോ​ശ​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് വ​ള​രെ മോ​ശ​മാ​യ ഭാ​ഷ​യി​ല്‍ തെ​റി പ​റ​യു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ന​ട​നെ അ​നു​കൂ​ലി​ച്ചും വി​മ​ര്‍​ശി​ച്ചും നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്. ഇ​പ്പോ​ഴ​താ ശ്രീ​നാ​ഥി​നെ കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ ഇ​തി​നു​മു​മ്പ് പ​റ​ഞ്ഞി​രു​ന്ന ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

റീ​തു​വി​നെ​ക്കു​റി​ച്ച് ശ്രീ​നാ​ഥ് പ​റ​യു​ന്ന​തി​ങ്ങ​നെ… 10 വ​ര്‍​ഷ​മാ​യി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു ഞ​ങ്ങ​ള്‍. വി​ജെ ആ​യി ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത് ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന പ​ല പ​രി​പാ​ടി​ക​ളു​ടേ​യും പ്രൊ​ഡ്യൂ​സ​ര്‍ റീ​തു​വാ​യി​രു​ന്നു.

ഒ​ന്നി​ച്ച് ജീ​വി​ച്ചാ​ലോ എ​ന്നാ​ലോ​ചി​ച്ച സ​മ​യ​ത്താ​ണ് വീ​ട്ടു​കാ​രോ​ട് അ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം​കാ​രി​യാ​ണ് റീ​ത്തു.

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍​ക്ക് എ​തി​ര്‍​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്. 2016ലാ​യി​രു​ന്നു വി​വാ​ഹ​മെ​ന്നാ​യി​രു​ന്നു ശ്രീ​നാ​ഥ് പ​റ​ഞ്ഞ​ത്.

ശ്രീ​നാ​ഥി​നെ​ക്കു​റി​ച്ച് റീ​തു​വി​ന്റെ വാ​ക്കു​ക​ള്‍…​റി​യ​ല്‍ ലൈ​ഫി​ല്‍ ശ്രീ​നാ​ഥ് ഒ​രു പാ​വ​മാ​ണ്. വ​ള​രെ സ​പ്പോ​ര്‍​ട്ടീ​വാ​ണ്, കൂ​ളാ​ണ്, പ​ക്ഷെ അ​ദ്ദേ​ഹ​ത്തി​ല്‍ ത​നി​ക്ക് ഇ​ഷ്ട​പെ​ടാ​ത്ത ര​ണ്ടു സ്വ​ഭാ​വം, ഒ​ന്ന് ആ​രു വി​ളി​ച്ചാ​ലും ഫോ​ണെ​ടു​ക്കി​ല്ല, അ​തൊ​രു പ്ര​ശ്ന​മാ​ണ്.

അ​തേ​പോ​ലെ ത​ന്നെ ബീ​ഫ് എ​ത്ര കി​ട്ടി​യാ​ലും ക​ഴി​ക്കു​ക​യും ചെ​യ്യും. ഇ​ത് മാ​ത്ര​മേ ത​നി​ക്ക് ശ്രീ​യി​ല്‍ നെ​ഗ​റ്റീ​വാ​യി​ത്തോ​ന്നി​യി​ട്ടു​ള്ളൂ​വെ​ന്നാ​യി​രു​ന്നു റീ​ത്തു പ​റ​ഞ്ഞ​ത്.

അ​നി​യ​ന് സ്വ​ന്ത​മാ​യി ബാ​ന്‍​ഡു​ണ്ടെ​ന്നും പു​റ​ത്തൊ​ക്കെ ഷോ ​ന​ട​ത്താ​റു​ണ്ടെ​ന്നും ശ്രീ​നാ​ഥ് പ​റ​ഞ്ഞി​രു​ന്നു.
ശ്രീ​നാ​ഥി​ന്റെ പു​തി​യ ചി​ത്രം ച​ട്ട​മ്പി പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ശ്രീ​നാ​ഥ് ഈ ​വി​വാ​ദ കു​രു​ക്കി​ല്‍ പെ​ട്ടി​രി​ക്കു​ന്ന​ത്.

വി​വാ​ദ​ത്തോ​ട് ശ്രീ​നാ​ഥ് പ​റ​ഞ്ഞ​തി​ങ്ങ​നെ… എ​നി​ക്കും ആ​രെ​യും വെ​റു​തേ ഇ​രു​ന്ന് തെ​റി വി​ളി​ക്കാ​ന്‍ ഇ​ഷ്ട​മ​ല്ല. എ​നി​ക്ക് വി​ഷ​മ​മു​ണ്ട്. കാ​ര​ണം എ​ന്റെ പേ​ഴ്‌​സ​ണ​ല്‍ ആ​യി​ട്ടു​ള്ള സി​റ്റു​വേ​ഷ​ന്‍ എ​ല്ലാ​വ​ര്‍​ക്കും കാ​ണേ​ണ്ടി വ​ന്ന​തി​ല്‍. പ​ല രീ​തി​യി​ല്‍ ഞാ​ന്‍ അ​വ​രോ​ട് പ​റ​യാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട് ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കൂ എ​ന്ന്.

എ​നി​ക്ക് ആ​രോ​ടും ക്ഷ​മ പ​റ​യാ​ന്‍ ഒ​രു മ​ടി​യു​മി​ല്ല. ഞാ​നാ​ണ് ആ ​ചേ​ച്ചി​യേ ഒ​ന്ന് വി​ളി​ക്കു​മോ, സോ​റി പ​റ​യാ​നാ​യി​ട്ട് എ​ന്ന് പ​റ​യു​ന്ന​ത്. ഞാ​ന്‍ അ​ല്ലേ ഒ​ച്ച​യെ​ടു​ത്തേ. ഞാ​നി​പ്പോ​ള്‍ ടി​വി​യി​ലി​രു​ന്ന് സോ​റി പ​റ​യു​ക​യാ​ണ്.

എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല, ഞാ​ന്‍ തെ​റ്റു​കാ​ര​നാ​ണ്. ഞാ​ന്‍ അ​പ്പോ​ള്‍ ത​ന്നെ സോ​റി പ​റ​യാ​നാ​ണ് അ​വ​രെ വി​ളി​ച്ച​ത്. എ​നി​ക്ക് അ​വ​രു​ടെ ഓ​ഫി​സി​ല്‍ പോ​യി​ട്ട് സോ​റി പ​റ​യു​ന്ന​തി​നും കു​ഴ​പ്പ​മി​ല്ല.

തെ​റി പ​റ​ഞ്ഞ​തി​ല്‍ ഞാ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു. എ​ന്റെ അ​സ​ഭ്യ വാ​ക്കു​ക​ളി​ലും ക്ഷ​മ പ​റ​യു​ന്നു. ഞാ​ന്‍ അ​ങ്ങ​ന​ത്തെ പ്രെ​ഷ​റി​ല്‍ നി​ന്ന് വ​ന്ന​തു കൊ​ണ്ട് സം​ഭ​വി​ച്ച തെ​റ്റു​ക​ളാ​ണ്.. എ​ന്നും ശ്രീ​നാ​ഥ് പ​റ​യു​ന്നു…

ശ്രീ​നാ​ഥ് ക്ഷ​മ പ​റ​ഞ്ഞെ​ങ്കി​ലും പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ താ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. താ​ര​ത്തെ നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സി​നി​മ​യി​ല്‍ നി​ന്നും അ​ക​റ്റി നി​ര്‍​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment