“ദ ​ലൈ​റ്റ് ഓ​ഫ് മൈ ​ലൈ​ഫ്’​’ വൈ​റ​ൽ താ​ര​മാ​യി റാ​നി​ഷ് ഇ​ഖ്ബാ​ൽ താ​നി; അ​ഭി​ന​ന്ദ​ന​വു​മാ​യി നി​വി​ൻ പോ​ളി​യും

ന​വാ​സ് മേ​ത്ത​ർ
ത​ല​ശേ​രി: നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ റാ​നി​ഷ് ഇ​ഖ്ബാ​ൽ താ​നി എ​ന്ന പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി​നി സം​വി​ധാ​നം ചെ​യ്ത “ദ ​ലൈ​റ്റ് ഓ​ഫ് മൈ ​ലൈ​ഫ്’ എ​ന്ന ഹ്ര​സ്വ​ചി​ത്രം ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

അ​ധ്യാ​പ​ക​ർ കേ​വ​ലം പാ​ഠ​പു​സ്ത​ക വി​ജ്ഞാ​ന​ത്തി​ന്റെ ഉ​റ​വി​ട​മ​ല്ല, മ​റി​ച്ച് വി​ല​യേ​റി​യ പാ​ഠ​ങ്ങ​ളു​ടെ കി​ര​ണ​ങ്ങ​ളാ​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​കാ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു മെ​ഴു​കു​തി​രി പോ​ലെ​യാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് ദ ​ലൈ​റ്റ് ഓ​ഫ് മൈ ​ലൈ​ഫ് എ​ന്ന ഹ്ര​സ്വ​ചി​ത്രം മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.

കു​ട്ടി​ക്കാ​ലം മു​ത​ൽ ഞ​ങ്ങ​ളെ വ​ള​ർ​ത്തി​യ സ്നേ​ഹ​നി​ധി​ക​ളാ​യ അ​ധ്യാ​പ​ക​ർ​ക്ക് ഞ​ങ്ങ​ൾ ഈ ​ഹ്ര​സ്വ​ചി​ത്രം സ​മ​ർ​പ്പി​ക്കു​ന്നു എ​ന്ന മു​ഖ​വു​ര​യോ​ട​യാ​ണ് ചി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക​രു​ടെ അ​ത്ഭു​ത​ക​ര​മാ​യ ക​ഠി​നാ​ധ്വാ​ന​ത്തി​നും സ്ഥി​ര​മാ​യ പ​രി​ച​ര​ണ​ത്തി​നും ന​ന്ദി പ​റ​യാ​നും റാ​നി​ഷ് മ​റ​ന്നി​ല്ല.

കു​ട്ടി​ക്കാ​ല​ത്ത് അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട് മ​ദ്യ​പാ​നി​യാ​യ അ​ച്ഛ​നൊ​പ്പം വ​ള​രു​ന്ന ചെ​റു​പ്പ​വും വി​കൃ​തി​യു​മാ​യ ഷാ​ൻ എ​ന്ന ആ​ൺ​കു​ട്ടി​യെ ത​ന്‍റെ ജീ​വി​തം മി​ക​ച്ച​താ​ക്കി മാ​റ്റി​യ മി​സ് സ​ന​യ എ​ന്ന അ​ധ്യാ​പി​ക​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് ചി​ത്രം.

ഫാ​ത്തി​മ ദാ​നി​യ, അ​ലി​സ​യാ​ൻ, ലു​വാ​യ് അ​യ്ഹാം എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. അ​ധ്യാ​പ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഒ​രു ഷോ​ർ​ട്‌ ഫി​ലിം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം റാ​നി​ഷ് ഇ​ഖ്ബാ​ൽ ക്ലാ​സ് ടീ​ച്ച​റോ​ട് പ​റ​യു​ക​യും തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

സ്കൂ​ളി​ലെ എ​ല്ലാ ക്ലാ​സി​ലെ​യും അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ളെ വി​ളി​ച്ചു ഓ​ഡി​യേ​ഷ​ൻ ന​ട​ത്തി മി​ക​ച്ച കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​വി​ധാ​ന​ത്തി​നു പു​റ​മെ ക​ഥ,തി​ര​ക്ക​ഥ, ഡ​യ​ലോ​ഗ്, എ​ഡി​റ്റിം​ഗ്, കാ​മ​റ,മേ​ക്ക​പ്പ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം എ​ന്നി​വ എ​ല്ലാം നി​ർ​വ​ഹി​ച്ച​തും റാ​നി​ഷ് ഇ​ഖ്ബാ​ലാ​ണ്.

ഐ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത്. മു​ൻ പ​രി​ച​യം ഒ​ന്നും ഇ​ല്ലാ​തെ മി​ക​ച്ച ഹ്ര​സ്വ​ചി​ത്രം ത​യാ​റാ​ക്കി​യ റാ​നി​ഷ് ഇ​ഖ്ബാ​ലി​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ളാ​ണ് എ​ന്തു​ന്ന​ത്.

കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് ദ ​വൈ​റ്റ് സ്കൂ​ൾ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സാ​ര​ഥി സു​ലൈ​മാ​നും മ​ക​ൻ അ​ജി​ൽ സു​ലൈ​മാ​നും ചേ​ർ​ന്ന് റാ​നി​ഷ് ഇ​ഖ്ബാ​ലി​നെ ആ​ദ​രി​ച്ചു.

സി​നി​മ ന​ട​ൻ നി​വി​ൻ പോ​ളി​യും റാ​നി​ഷ് ഇ​ഖ്‌​ബാ​ലി​ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വ്യാ​പാ​ര പ്ര ​മു​ഖ​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ നാ​ദാ​പു​രം സ്വ​ദേ​ശി ഇ​ഖ്ബാ​ൽ താ​നി​യു​ടെ​യും റാ​ഷി​ന​യു​ടെ​യും മ​ക​നാ​ണ് റാ​നി​ഷ്‌ ഇ​ഖ്ബാ​ൽ . സ​ഹോ​ദ​ര​ങ്ങ​ൾ: റി​സി​ൻ ഇ​ഖ്‌​ബാ​ൽ, റോ​വ ന​ഫീ​സ.

 

Related posts

Leave a Comment