പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഇതുവരെ ല​ഭി​ച്ച​ത് 3000 പ​രാ​തി​ക​ള്‍1600 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പു കണ്ടെത്തി

 

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സി​ല്‍ ഇതു​വ​രെ ല​ഭി​ച്ച​ത് 3,000 പ​രാ​തി​ക​ള്‍. 1600 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​വും ഇ​ന്നു​ണ്ടാ​കും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മുള്ള 238 ശാ​ഖ​ക​ളിലായി 20,000 ലേ​റെ നി​ക്ഷേ​പ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. വ​ന്‍​തു​ക നി​ക്ഷേ​പി​ച്ച​വ​രി​ല്‍ പ​ല​രും ഇ​പ്പോ​ഴും പ​രാ​തി​ക്കാ​രാ​യി എ​ത്തി​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ത​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ചു ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ഡി​ജി​പി മു​ഖേ​ന​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ സമർപ്പിച്ചിട്ടു​ള്ള​ത്.

പ്ര​തി​ക​ള്‍ പ​ണം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഏ​ഴു​ വ​ര്‍​ഷം​കൊ​ണ്ട് നി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ര​ട്ടി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മം, ആ​ദാ​യ​നി​കു​തി നി​യ​മം തു​ട​ങ്ങി​യ​വ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍ ചെ​യ്തി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യി​ല്‍ പ്ര​തി​ക​ള്‍ എ​ട്ട് പാ​പ്പ​ര്‍ ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി പോ​പ്പു​ല​ര്‍ ഉ​ട​മ​ക​ളു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന വ​സ്തു​വ​ക​ക​ളു​ടെ 22 ആ​ധാ​ര​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

123 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ 57 ഏ​ക്ക​ര്‍ സ്ഥ​ല​വും ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 12 ഏ​ക്ക​ര്‍ സ്ഥ​ല​വും ക​ണ്ടെ​ടു​ത്തു. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ത​ട​ക്കം 12 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക​സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment