ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! മുള്ളന്‍ പന്നിയെ തിന്നാന്‍ ആക്രാന്തം മൂത്ത് ചാടിയ പുള്ളിപ്പുലിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ വൈറല്‍…

മുള്ളന്‍ പന്നിയെ ഒരിക്കലെങ്കിലും ഭക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സിംഹം, കടുവ,പുലി തുടങ്ങിയ വന്യജീവികളെല്ലാം…എന്നാല്‍ ആക്രാന്തം മൂത്ത് മുള്ളന്‍പന്നിയെ പിടികൂടാന്‍ പോകുന്ന മിക്കവര്‍ക്കും കിട്ടുന്നതാവട്ടെ എട്ടിന്റെ പണിയും.

പിടികൂടാന്‍ പോകുന്നു എന്ന ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് മുള്ളന്‍പന്നി ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയുന്ന മുള്ളുകള്‍ തറച്ചുകയറി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്.

ഇപ്പോള്‍ മുള്ളന്‍പന്നിയെ ഇരയാക്കാന്‍ ശ്രമിച്ച പുള്ളിപ്പുലി പൊല്ലാപ്പില്‍ ചെന്നുവീഴുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡില്‍ ശരീരത്തില്‍ തറച്ചുകയറിയ മുള്ളുകള്‍ എടുത്തുകളയാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി.

വായിലും മുഖത്തും തറച്ച മുള്ളുകള്‍ എടുത്തുകളയാന്‍ പുള്ളിപ്പുലി ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ശരീരത്തില്‍ ഒന്നടങ്കം തറച്ചുകയറിയ മുള്ളുകള്‍ പൂര്‍ണമായി എടുത്തുകളയാന്‍ കഴിയാതെ പുള്ളിപ്പുലി കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Related posts

Leave a Comment