തായ്‌ലന്‍ഡിലേക്ക് മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍…

തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്‌സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി. ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Read More

ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! മുള്ളന്‍ പന്നിയെ തിന്നാന്‍ ആക്രാന്തം മൂത്ത് ചാടിയ പുള്ളിപ്പുലിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ വൈറല്‍…

മുള്ളന്‍ പന്നിയെ ഒരിക്കലെങ്കിലും ഭക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സിംഹം, കടുവ,പുലി തുടങ്ങിയ വന്യജീവികളെല്ലാം…എന്നാല്‍ ആക്രാന്തം മൂത്ത് മുള്ളന്‍പന്നിയെ പിടികൂടാന്‍ പോകുന്ന മിക്കവര്‍ക്കും കിട്ടുന്നതാവട്ടെ എട്ടിന്റെ പണിയും. പിടികൂടാന്‍ പോകുന്നു എന്ന ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് മുള്ളന്‍പന്നി ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയുന്ന മുള്ളുകള്‍ തറച്ചുകയറി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്. ഇപ്പോള്‍ മുള്ളന്‍പന്നിയെ ഇരയാക്കാന്‍ ശ്രമിച്ച പുള്ളിപ്പുലി പൊല്ലാപ്പില്‍ ചെന്നുവീഴുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡില്‍ ശരീരത്തില്‍ തറച്ചുകയറിയ മുള്ളുകള്‍ എടുത്തുകളയാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി. വായിലും മുഖത്തും തറച്ച മുള്ളുകള്‍ എടുത്തുകളയാന്‍ പുള്ളിപ്പുലി ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശരീരത്തില്‍ ഒന്നടങ്കം തറച്ചുകയറിയ മുള്ളുകള്‍ പൂര്‍ണമായി എടുത്തുകളയാന്‍ കഴിയാതെ പുള്ളിപ്പുലി കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Read More