കളി ജയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ആരാധകര്‍, സൂപ്പര്‍ ക്ലബിനെ തോല്പിക്കാന്‍ മൈതാനത്തേക്ക് നഗ്ന സുന്ദരിയെ ഇറക്കി വ്യത്യസ്ത തന്ത്രം, ഒടുവില്‍ പണം പോയതു മിച്ചം, സംഭവം ഇങ്ങനെ

ഫുട്‌ബോളില്‍ കളി ജയിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ടീമുകള്‍ നടത്തുന്ന നീക്കങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ ആരാധകര്‍ തങ്ങളുടേതായ രീതിയിലും രംഗത്തിറങ്ങിയാലോ? അത്തരത്തിലൊരു തന്ത്രമാണ് ഡച്ച് ലീഗില്‍ കണ്ടത്. പക്ഷേ പണി പാളിയെന്നുമാത്രം. കളിക്കിടെ എതിര്‍ടീമിന്റെ മനശക്തി കളയാന്‍ നഗ്നമോഡലിനെ ഗ്രൗണ്ടിലിറക്കുകയാണ് ആരാധകര്‍ ചെയ്തത്. പക്ഷേ തോറ്റത് സ്വന്തം ടീമാണെന്നുമാത്രം.

എഎഫ്സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിനിടെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്സെയുടെ ആരാധകരാണ് ഒരു സ്ട്രിപ്പര്‍ വുമണിനെ വാടകക്കെടുത്ത് നഗ്നയാക്കി മൈതാനത്തു കൂടി ഓടിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് സംഭവം. റിന്‍സ്ബര്‍ഗ്സെ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ഫോക്സി’യെന്ന അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്നയാക്കി ആരാധകര്‍ ഇറക്കി വിടുകയായിരുന്നു.

സെക്കന്‍ഡുകള്‍ക്കുളളില്‍ നടന്ന സംഭവത്തിനു ശേഷം യുവതി സ്റ്റേഡിയം വിടുകയും ചെയ്തു. രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് എഎഫ്സി ആംസ്റ്റര്‍ഡാം കളിയില്‍ വിജയിക്കുകയായിരുന്നു. ഫോക്സി തന്നെ പ്രലോഭിപ്പിച്ചുവെന്നും പക്ഷേ താന്‍ കളിക്കാണ് ഒന്നാം സ്ഥാനം നല്കുന്നതെന്നും താരങ്ങളിലൊരാള്‍ പ്രതികരിച്ചു.

Related posts