പ്ലസ്ടു റിസല്‍ട്ട് അറിയാമെന്നു പറഞ്ഞ് വാട്‌സ് ആപ്പില്‍ വന്നത് 10 സൈറ്റുകളുടെ ലിങ്ക് ! കിട്ടിയ പാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തു; ലിങ്ക് തുറന്നപ്പോള്‍ ‘എ ക്ലാസ്’ അശ്ലീല വീഡിയോകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ഥികളും രക്ഷിതാക്കളും…

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാം എന്നു പറഞ്ഞു വന്ന വാട്‌സ് ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍.

അശ്ലീല വെബ്സൈറ്റിന്റെ ലിങ്കാണ് വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത്. ‘വാര്‍ത്താജാലകം’ എന്ന പേരിലാണ് പത്ത് അശ്ലീല വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്.

ഉച്ചയ്ക്ക് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നതിനു തൊട്ടുമുന്‍പാണ് ഈ സന്ദേശം പലര്‍ക്കും ലഭിച്ചത്. തുടര്‍ന്ന് ഈ ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കണ്ടത് ഉഗ്രന്‍ പോണ്‍ വീഡിയോകളാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് പത്തുലിങ്കുകളും ഉള്‍പ്പെടുത്തിയിരുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജലിങ്കാണെന്നു തോന്നാത്ത തരത്തിലാണ് ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷാഭവന്‍ എന്നതിന് ‘paressabhavan’ എന്നാണ് പേരുനല്‍കിയത്. ഇത്തരത്തില്‍ പത്തു ലിങ്കുകളും വിദഗ്ധമായി അക്ഷരങ്ങള്‍ മാറ്റിയെഴുതിയാണ് സന്ദേശം പ്രചചരിപ്പിച്ചത്.

ലിങ്ക് കിട്ടിയപാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു.

ചില അധ്യാപകര്‍ വാട്സാപ് സ്റ്റാറ്റസ് ആയും ഈ സന്ദേശമിട്ടിരുന്നു. ഫലപ്രഖ്യാപനം നടന്നശേഷം ഫലമറിയാനായി ലിങ്കുകളില്‍ ക്ലിക്കുചെയ്ത രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അശ്ലീല ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു. സ്‌കൂള്‍ ഗ്രൂപ്പുകളില്‍ വ്യാപക പരാതികളാണ് ഉയര്‍ന്നത്.

Related posts

Leave a Comment