ഒരു തുള്ളിപോലും കടത്താന്‍ സമ്മതിക്കില്ല..! ലോ​ക്ഡൗ​ണി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യം ഒ​ഴു​കു​ന്ന​തി​നു ത​ട​യി​ടാ​ൻ പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും

കോ​ട്ട​യം: ലോ​ക്ഡൗ​ണി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യം ഒ​ഴു​കു​ന്ന​തി​നു ത​ട​യി​ടാ​ൻ പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും സ​ജീ​വം.

ഇ​ന്ന​ലെ ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ​നി​ന്നും 18 കു​പ്പി മ​ദ്യ​വു​മാ​യെ​ത്തി​യ ര​ണ്ടു പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ന​ല്ല​ത​ന്പി (45), ക​ണ്ണ​ൻ (50) എ​ന്നി​വ​രെ​യാ​ണു കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗളൂരു​വി​ൽ​ നി​ന്ന് എ​ത്തി​ച്ച മ​ദ്യം ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന സീ​റ്റു​ക​ൾ​ക്ക് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. 750 മി​ല്ലി ലീ​റ്റ​റി​ന്‍റെ 18 കു​പ്പി​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ മ​ദ്യം ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു.

തി​രു​ന​ൽ​വേ​യി​ൽ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​ദ്യം ക​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ കെ.​കെ. കു​ര്യ​ൻ, സി​പി​ഒ​മാ​രാ​യ അ​ജേ​ഷ്, ശാ​ലി​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പാന്പാടിൽ വാറ്റ് പിടിച്ചു

എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ൽ​പ​ന​യ്ക്കു സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട​ര ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വു​മാ​യി പാ​ന്പാ​ടി​യി​ൽ നി​ന്നും യു​വാ​വി​നേ​യും പി​ടി​കൂ​ടി​യി​രു​ന്നു.

കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ മൂ​ങ്ങാ​ക്കു​ഴി​യി​ൽ അ​നീ​ഷ്കു​മാ​റാ (39) ണു ​പി​ടി​യി​ലാ​യ​ത്. ലി​റ്റ​റി​നു ര​ണ്ടാ​യി​രം രൂ​പ​യ്ക്കാ​ണു ഇ​യാ​ൾ ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

ളാ​ക്കാ​ട്ടൂ​ർ, എ​രു​ത്തു​പു​ഴ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യ​തി​നി​ട​യി​ലാ​ണു അ​നീ​ഷ് കു​മാ​ർ പി​ടി​യി​ലാ​യ​ത്.

റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ​ക്സി ജോ​സ​ഫ്, അ​നി​ൽ വേ​ലാ​യു​ധ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന്‍റ​ണി സേ​വ്യ​ർ, മ​നു ചെ​റി​യാ​ൻ, അ​ഖി​ൽ എ​സ്. ശേ​ഖ​ർ, വ​നി​ത ഓ​ഫീ​സ​ർ ശ്രീ​ജ മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment